വളര്‍ത്തു പൂച്ചയെ കാണാതായ വിഷമത്തിലാണ് ബംഗാള്‍ സ്വദേശിയായ നിര്‍മല്‍ ബിശ്വാസ് എന്ന കച്ചവടക്കാരന്‍. ‘ഹൂലോ’ എന്ന് പേരിട്ട് ബിശ്വാസ് വളര്‍ത്തിയിരുന്ന പൂച്ചയെ കാണാതായിട്ട് ഇരുപതോളം ദിവസങ്ങളായി. പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികം നല്‍കാം എന്നുവരെ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്.
പൂച്ചയുടെ തലയില്‍ ഒരു കറുത്ത പാടുണ്ട്. ഞാന്‍ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കിയ പൂച്ചയാണ്. കണ്ടുകിട്ടുന്നവര്‍ തിരിച്ചേല്‍പ്പിക്കണേ എന്ന് മൈക്ക് കെട്ടി വരെ ബിശ്വാസ് വിളിച്ചുപറഞ്ഞു. ഹൂലോ എനിക്ക് വെറുമൊരു പൂച്ചക്കുഞ്ഞ് മാത്രമല്ല, അവനെന്റെ കുടുംബത്തിലെ ഒരാളാണ്. കുഞ്ഞായിരുന്നപ്പോള്‍ എന്റെ അമ്മ അവനെ എവിടെ നിന്നോ രക്ഷപ്പെടുത്തിക്കൊണ്ടുവന്നതാണ്.
എല്ലാ നല്ലതും മോശം അവസ്ഥയിലും അവനെന്റെ കൂടെ നിന്നു. എന്റെ ഇളയമകന്റെ മരണം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. അന്ന് എന്റെ ഏക ആശ്വാസം അവനായിരുന്നു’ എന്ന് ബിശ്വാസ് പറയുന്നു. ഇതോടെയാണ് വീടുകള്‍തോറും കയറിയിറങ്ങി ഹൂലോയെ അന്വേഷിക്കാന്‍ ബിശ്വാസ് ഇറങ്ങിയത്. മൈക്കിലൂടെ അനൗണ്‍സ് ചെയ്യുന്നതിനു പുറമേ നോട്ടീസുകള്‍ ആളുകള്‍ക്കിടയില്‍ വിതരണം ചെയ്തും ഇദ്ദേഹം തന്റെ പൂച്ചയെ തിരയുകയാണ്.
ഹൂലോ മാത്രമല്ല, എട്ട് പൂച്ചക്കുഞ്ഞുങ്ങളും കുറെ പട്ടിക്കുഞ്ഞുങ്ങളും ബിശ്വാസിനുണ്ട്.
Discussion about this post