തമിഴ്നാട്ടില്‍ ജനനനിരക്ക് ഗണ്യമായി കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ നിരക്കില്‍ 11 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ ശിശുമരണനിരക്കും ഇവിടെ ജനനത്തേക്കാള്‍ കൂടുതലാണ്.
തമിഴ്നാട്ടിലെ ജനനനിരക്ക് വളരെ കുറയുന്നതിനാല്‍ മദ്യത്തിനും വായ്പാ തട്ടിപ്പിനും എതിരെ നടപടി വേണമെന്ന് ആവശ്യമുന്നയിച്ചിരിക്കുകയാണ് സോഹോ സിഇഒ ശ്രീധര്‍ വെമ്പു. പല ജില്ലകളിലെയും മരണ നിരക്ക് ഇപ്പോള്‍ ജനനത്തേക്കാള്‍ കൂടുതലാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഈ മാറ്റം വളരെ ശ്രദ്ധിക്കേണ്ട ഒന്നാണെന്നും വെമ്പു സൂചിപ്പിക്കുന്നു.
സംസ്ഥാനത്തിന്റെ ഉയര്‍ന്ന നഗരവല്‍ക്കരണവും ഇതിന് പിന്നിലുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്‌നാട് കൂടുതല്‍ നഗരവല്‍ക്കരിക്കപ്പെട്ട ഒരു സംസ്ഥാനമായതിനാല്‍ ഇതും ഒരു കാരണമായതായി വെമ്പു ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ജീവതരീതിയിലുണ്ടായ മാറ്റങ്ങളും ഫെര്‍ട്ടിലിറ്റി നിരക്ക് കുറയാന്‍ കാരണമാകുന്നുണ്ട്. തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലും ഇപ്പോള്‍ ജനനനിരക്കില്‍ ഇടിവുണ്ട്.
അതേസമയം, തമിഴ്നാട്ടില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലുടനീളം ജനനനിരക്കില്‍ കുറവുണ്ട്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രത്യുല്‍പാദന നിരക്ക് 2.1-ന് താഴെയാണ്. തമിഴ്നാടിന്റെ മൊത്തം പ്രത്യുല്‍പാദന നിരക്ക് 1.6 ശതമാനം ആണ്. ഇത് നിരവധി ഭാവിവെല്ലുവിളികള്‍ക്ക് വഴിതെളിക്കും.
Discussion about this post