തണുത്ത ശേഷം ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. അതിന് രുചിയുണ്ടാവില്ലെന്ന് മാത്രമല്ല ശരീരത്തിന് പലപ്പോഴും ദോഷം ചെയ്യുകയും ചെയ്യും. തണുത്തതിന് ശേഷം കഴിച്ചാല്‍ ആരോഗ്യത്തിന് വളരെ ദോഷകരമാകുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം,
ചിക്കന്‍
ചിക്കന്‍ തണുത്ത ശേഷം വീണ്ടും ചൂടാക്കുന്നത് മൂലം അതിലെ പ്രോട്ടീനുകള്‍ വിഷമയമാകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല. ബാക്ടീരിയയുടെ വളര്‍ച്ച ഒഴിവാക്കാനായി സുരക്ഷിതമായ ഊഷ്മാവില്‍ ചൂടാക്കേണ്ടത് പ്രധാനമാണ്.
പാസ്ത
പാസ്ത തണുത്ത ശേഷം കഴിയ്ക്കുന്നത് വിശപ്പില്ലായ്മയ്ക്കും മറ്റ് ദഹനപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. മാത്രമല്ല അത് അത്ര ആസ്വാദ്യകരവുമായിരിക്കില്ല. പക്ഷേ വീണ്ടും ചൂടാക്കിയാല്‍ അത് മൃദുവും കഴിയ്ക്കാന്‍ എളുപ്പവുമായി തോന്നും. എങ്കിലും പരമാവധി ഇത് ഒഴിവാക്കുന്നതാണ് ഉത്തമം.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് തണുത്താല്‍ ഇവയില്‍ വിഘടിക്കാന്‍ പ്രയാസമുളള അന്നജമുണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ദഹനത്തെ ബാധിക്കും. ഉരുളക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചൂടോടുകൂടി അത് കഴിയ്ക്കുന്നതാണ് ഉത്തമം.
സൂപ്പ്
സൂപ്പ് തണുത്തുകഴിഞ്ഞാല്‍ അതിന് രുചി കുറവായിരിക്കും, മാത്രമല്ല പലതരം ബാക്ടീരയകള്‍ അതില്‍ പെരുകാനും സാധ്യതയുണ്ട് അതിനാല്‍ സൂപ്പ് ചൂടോടെ ഊതി കുടിക്കുന്നതാണ് നല്ലത്. തണുത്താല്‍ ഇത് വീണ്ടും നന്നായി ചൂടാക്കി കഴിച്ചാല്‍ സ്വാദ് വര്‍ധിക്കും.
കടല്‍ വിഭവങ്ങള്‍
ചില കടല്‍ വിഭവങ്ങള്‍ തണുപ്പോടെ കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും സമയം കഴിയുംതോറും അവയില്‍ ബാക്ടീരിയ വളര്‍ച്ചയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ബാക്ടീരിയയുടെ വളര്‍ച്ചയും അതിന്റെ അപകട സാധ്യതയും ഒഴിവാക്കാന്‍ അവ ചൂടാക്കണം.
Discussion about this post