ഇന്ത്യൻ വാഹന വിപണിയിലെ മാരുതിയുടെ അപ്രമാദിത്തത്തിന് 2024ൽ അവസാനം. കഴിഞ്ഞ 40 വർഷമായി ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന കാർ എന്ന സ്ഥാനമാണ് മാരുതിക്ക് 2024ൽ നഷ്ടപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 40 വർഷത്തോളമായി ഓരോ വർഷവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്നത് മാരുതിയുടെ വാഗൺആർ, സ്വിഫ്റ്റ് എന്നീ മോഡലുകൾ ആയിരുന്നു.
മാരുതിയുടെ ഒന്നാം സ്ഥാനം തട്ടിയെടുത്ത് കൊണ്ട് വാഹന വിപണിയിലേക്ക് അടിച്ചുകേറി വന്നിരിക്കുന്നത് ഇന്ത്യയുടെ തന്നെ സ്വന്തം ബ്രാൻഡായ ടാറ്റ ആണ്. 2024 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ടാറ്റയുടെ പഞ്ച് ആണ്. ഇതോടെയാണ് 40 വർഷത്തോളം കാത്തുസൂക്ഷിച്ച ഒന്നാം സ്ഥാനം മരുതിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
2024ൽ ടാറ്റ പഞ്ചിൻ്റെ 2.02 ലക്ഷം യൂണിറ്റുകൾ ആണ് ടാറ്റ മോട്ടോഴ്‌സ് വിറ്റഴിച്ചത്. ടാറ്റയുടെ സബ് കോംപാക്റ്റ് എസ്‌യുവി ആയ പഞ്ച് 2021ലാണ് ലോഞ്ച് ചെയ്തിരുന്നത്. പെട്രോൾ, സിഎൻജി, ഇവി അവതാർ എന്നിങ്ങനെ വിവിധ ഓപ്ഷനുകളിൽ ലഭിക്കുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ എസ്‌യുവി ആയാണ് ടാറ്റ പഞ്ച് അറിയപ്പെടുന്നത്.
ഒന്നാം സ്ഥാനം നഷ്‌ടപ്പെട്ടെങ്കിലും 2024ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നെണ്ണം മാരുതി സുസുക്കി സ്വന്തമാക്കി. 1.9 ലക്ഷം യൂണിറ്റുകൾ വിറ്റുകൊണ്ട് വാഗൺ ആർ ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. 1.9 ലക്ഷം യൂണിറ്റുകളുമായി മാരുതി എട്രിഗ ആണ്. നാലാം സ്ഥാനത്ത് മാരുതിയുടെ തന്നെ ബ്രസ്സയാണ് ഉള്ളത്. 1.8 ലക്ഷം യൂണിറ്റുകൾ ആണ് ബ്രെസ്സ കഴിഞ്ഞവർഷം വില്പന നടത്തിയത്. 1.86 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായിയുടെ ക്രെറ്റയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിൽ അഞ്ചാം സ്ഥാനത്ത് ഉള്ളത്.
Discussion about this post