ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ആദരിക്കുന്നതിനായി ഒരു സ്മാരകം സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ ഒരു സമർപ്പിത സ്ഥലം അനുവദിച്ചിരുന്നു. ഇതിനെ തുടർന്ന് നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും ഹൃദയംഗമമായ നന്ദി അറിയിച്ച് മകൾ ശർമ്മിഷ്ഠ മുഖർജി.
തൻ്റെ കുടുംബം ഒരിക്കലും പ്രത്യേകമായി ഒരു സ്മാരകം ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും പ്രധാനമന്ത്രി മോദി അതിനെക്കുറിച്ച് ചിന്തിക്കുകയും സ്മാരകത്തിനായി ഭൂമി സമർപ്പിക്കുകയും ചെയ്തു. ഇതിലൂടെ തൻ്റെ പിതാവിൻ്റെ പൈതൃകത്തെ ബഹുമാനിക്കാൻ മുൻകൈയെടുത്തതിന് നന്ദി. ശർമ്മിഷ്ഠ പറഞ്ഞു.
“ഇന്ത്യയുടെ മുൻ രാഷ്ട്രപതി അന്തരിച്ച പ്രണബ് മുഖർജിയുടെ സമാധി രാജ്ഘട്ടിൽ സ്ഥാപിക്കാൻ ഭൂമി അനുവദിക്കുന്ന തീരുമാനവുമായി ബന്ധപ്പെട്ട് ജനുവരി ഒന്നിന് കേന്ദ്ര സർക്കാരിൽ നിന്ന് ഒരു കത്ത് ലഭിച്ചു. ഇതിനെ തുടർന്ന് ഞാൻ ഇന്ന് പ്രധാനമന്ത്രി മോദിയെ കണ്ടു. .ഒരു സ്മാരകം ലഭിക്കുന്നത് സംസ്ഥാന ബഹുമതികൾ സ്വീകരിക്കുന്നതിന് തുല്യമാണെന്നും അത് ഒരിക്കലും ആവശ്യപ്പെടുകയോ നിർബന്ധം പിടിക്കുകയോ ചെയ്യരുത് എന്ന് എന്റെ പിതാവ് പറയാറുണ്ട്. അത് നല്കപ്പെടണം. അത് കൊണ്ട്തന്നെ ഞങ്ങളുടെ കുടുംബം ഒരിക്കലും അത് ആവശ്യപ്പെട്ടിട്ടില്ല, പക്ഷേ പ്രധാനമന്ത്രി മോദികണ്ടറിഞ്ഞു ചെയ്തു. അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം ഈ സ്മാരകം സൃഷ്ടിക്കാൻ ഇത് മുൻകൈയെടുത്തു.പ്രധാനമന്ത്രി മോദിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു ” ശർമ്മിഷ്ഠ മുഖർജി പറഞ്ഞു.
മുൻ രാഷ്ട്രപതി പ്രണബ് ബാനർജി എല്ലാവരുടെയും ആയിരിന്നു.അതുകൊണ്ട് തന്നെ തങ്ങളുടെ കുടുംബത്തിനും പശ്ചിമ ബംഗാൾ സംസ്ഥാനത്തിനും കോൺഗ്രസിനും മറ്റുള്ളവർക്കും ഇതൊരു മഹത്തായ ദിവസമാണെന്ന് അദ്ദേഹത്തിൻ്റെ മകൻ അഭിജിത് മുഖർജി പറഞ്ഞു . പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് കത്ത് അയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് , മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ആദരിക്കുന്നതിനായി ഒരു സ്മാരകം സ്ഥാപിക്കുന്നതിന് രാജ്ഘട്ട് പരിസരത്ത് സ്ഥിതി ചെയ്യുന്ന രാഷ്ട്രീയ സ്മൃതി സമുച്ചയത്തിനുള്ളിൽ ഒരു പ്രത്യേക സ്ഥലം കേന്ദ്രം അനുവദിച്ചത്.
Discussion about this post