അസാധാരണമായ മുടികൊഴിച്ചില്‍, ഒരാഴച്ച്കൊണ്ട് മുടി പൂര്‍ണമായും പോയി കഷണ്ടിയായി പലരും. മഹാരാഷ്ട്രയിലെ ഭുല്‍ദാന ജില്ലയിലെ ഗ്രാമങ്ങളിലുള്ളവരാണ് അസാധാരണമായ ദുരവസ്ഥ. വ്യാപകമായാണ് ആളുകളില്‍ ഈ അവസ്ഥ കാണപ്പെടുന്നത്. എന്നാല്‍ ഇതെന്തുകൊണ്ടാണ് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഭുല്‍ദാനയിലെ ബുര്‍ഗാവോണ്‍, കല്‍വാദ്, ഹിംഗ്‌ന എന്നീ മൂന്ന് ഗ്രാമങ്ങളിലുള്ളവരിലാണ് അമിതമായ മുടികൊഴിച്ചില്‍ കാണപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായാണ് സ്ത്രീകളുടെ അടക്കം മുടി അമിതമായി കൊഴിയാന്‍ തുടങ്ങിയതെന്ന് മുടികൊഴിച്ചില്‍ ആരംഭിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ കഷണ്ടിയാകുമെന്നും കൈകള്‍ കൊണ്ട് തൊടുമ്പോള്‍ പോലും വലിയ അളവില്‍ മുടി കൊഴിഞ്ഞ് പോവുകയാണെന്നും ഇവര്‍ പറയുന്നു.
കൃഷിക്ക് അമിത അളവില്‍ ഉപയോഗിക്കുന്ന വളങ്ങള്‍ മൂലം സംഭവിച്ച ജലമലിനീകരണം നിമിത്തമാകാം ജനങ്ങള്‍ക്ക് ഇത് സംഭവിച്ചിട്ടുണ്ടാകുക എന്നതാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍. പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ട്.
അമ്പതോളം പേര്‍ക്ക് നിലവില്‍ ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വിദഗ്ധര്‍ പറഞ്ഞത്. ഈ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. ആളുകളുടെ മുടിയുടെയും സ്‌കിന്നിന്റെയും സാമ്പിളുകള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ട്.
Discussion about this post