രാഹുല്‍ ഭൈരവ എന്നയാളുടെ രാജിക്കത്താണ് എക്സില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ശമ്പളം ഉയരാത്തതും അതിനാല്‍ വിപണിയിലെ പുത്തന്‍ സാധനങ്ങള്‍ നിലവിലെ തുച്ഛനിലവിലെ വരുമാനം കൊണ്ട് വാങ്ങാനാവാതെ ബുദ്ധിമുട്ടുന്നതും കാരണമാക്കിയാണ് രാജിക്കത്ത്.
‘ആത്മസമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും രണ്ടുവര്‍ഷത്തിന് ശേഷം പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്റെ ശമ്പളം വളരാതെ കിടക്കുകയാണ്. IQ00 13 മൊബൈല്‍ ഫോണ്‍ 51,999 രൂപ കൊടുത്ത് പ്രീബുക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ എന്റെ ഈ ശമ്പളം കൊണ്ട് അത് സാധ്യമല്ല.
നല്ലൊരു ഫോണ്‍ പോലും വാങ്ങാനാവാത്ത എന്റെ കരിയര്‍ പുരോഗതിയെ കുറിച്ച് ഞാന്‍ ആശങ്കാകുലനാണ്. അതിനാല്‍ ഇത് വളര്‍ച്ചയുള്ള സാധ്യത തേടാനുള്ള അവസരമാക്കാനായി തീരുമാനിച്ചിരിക്കുകയാണ്. ഡിസംബര്‍ 4, 2024 ആയിരിക്കും എന്റെ അവസാന തൊഴില്‍ദിനം. അനുഭവങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും നന്ദി’, എച്ച് ആറിന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു.
രാജിക്ക് ഏറ്റവും മികച്ച കാരണം എന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ ഈ കത്ത് പ്രചരിപ്പിക്കപ്പെട്ടത്്. റിഷബ് സിങ്ങ് എന്ന വ്യക്തിയാണ് ഈ രാജി കത്തിന്റെ കോപ്പി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. വേണ്ടത് ചെയ്ത് നല്‍കി അയാളെ കമ്പനിയില്‍ നിലനിര്‍ത്തണമെന്ന് ഒരാള്‍ കമന്റ് ചെയ്തു.
Discussion about this post