ഡല്‍ഹി: സിപിഐഎമ്മിന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടി. ഡല്‍ഹി ഹൈക്കോടതിയാണ് വിശദീകരണം തേടിയത്.. നിരവധി കാരണങ്ങളാണ് സിുിഎമ്മിന്റെ അംഗീകാരം റദ്ദാക്കമമെന്ന ഹര്‍ജിയില്‍ ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസ് ചേരാതെ 1989ല്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്തെന്ന് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഈ ഒറ്റക്കാരണത്താല്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ കഴിയുമെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു.
വിപ്ലവം വഴി തൊഴിലാളി വര്‍ഗ സര്‍വാധിപത്യമാണ് സിപിഐഎം ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിപ്ലവം ഭരണഘടനക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഭിഭാഷകനായ ജോജോയാണ് സിപിഐഎമ്മിന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post