തിരുവനന്തപുരം: സര്‍ക്കാറിനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യു.ഡി.എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തെറ്റുകള്‍ മറക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അല്‍ഷിമേഴ്സ് രോഗം ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വ്യാജ പ്രചരണങ്ങള്‍ നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നര ലക്ഷം കോടിയുടെ കടത്തില്‍ മുങ്ങി നില്ക്കുന്ന സര്‍ക്കാരാണ് വികസനപ്രവര്‍ത്തനങ്ങളെ പറയുന്നതെന്നും കാനം പരിഹസിച്ചു.
ജനോപകാരപ്രദമായ യാതൊരു നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. നെല്ലിന് സംഭരണ വില ഉയര്‍ത്തിയെന്ന് പറയുന്ന സര്‍ക്കാര്‍ ഒരു കിലോ നെല്ലു പോലും സംഭരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേ സമയം രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യത്തിന്മേല് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴിവു വരുന്ന രണ്ട് സീറ്റില്‍ ഒരെണ്ണം സി.പി.ഐയ്ക്ക് അര്‍ഹതപ്പെട്ടതാണ്. രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ 19ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post