കാബൂൾ: താലിബാനുമായുള്ള ബന്ധം ഇന്ത്യ പുനരാരംഭിക്കുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, അഫ്ഗാനിസ്ഥാൻ്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയെ ദുബായിൽ കണ്ടു, അഫ്ഗാൻ ജനതയുടെ അടിയന്തര വികസന ആവശ്യങ്ങളോട് പ്രതികരിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. .അതേസമയം അഫ്ഗാൻ പ്രദേശം ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ താലിബാൻ അനുവദിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു
പാകിസ്ഥാൻ താലിബാൻ്റെ പ്രവർത്തനവും അഫ്ഗാനിസ്ഥാൻ മണ്ണിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളും കാരണം അഫ്ഗാനിസ്ഥാൻ്റെ ഇസ്‌ലാമാബാദുമായുള്ള ബന്ധം അതിവേഗം വഷളാകുന്നതിനിടയിലാണ് ദുബായിലെ കൂടിക്കാഴ്ച നടന്നത് എന്ന് ശ്രദ്ധേയമാണ്. ഈ ആഴ്ച ആദ്യം തന്നെ അഫ്ഘാൻ- പാകിസ്താൻ വിഷയത്തിൽ വിഷയത്തിൽ അഫ്ഗാനിസ്ഥാനോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) പാകിസ്ഥാൻ സൈന്യത്തിനെതിരെ സമ്പൂർണ യുദ്ധം പ്രഖ്യാപിച്ചിരുന്നു. സൈനിക സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുകയും മൂന്ന് മാസത്തിനകം സൈന്യം നടത്തുന്ന സംരംഭങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. സുരക്ഷാ സേനയുമായുള്ള സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക്, പ്രത്യേകിച്ച് പാകിസ്ഥാൻ മുസ്ലീം ലീഗിന് ടിടിപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ താലിബാൻ ഇന്ത്യയുമായി അടുക്കുന്നത് കൃത്യമായ ലക്ഷ്യങ്ങൾ വച്ചാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post