കൊച്ചി; റിലീസിനൊരുങ്ങുന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഗീതുമോഹൻദാസ്. യഷിനെ നായകനാക്കി ഗീതു മോഹൻസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ് എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കാണ് പ്രതികരണം. യാഷിന്റെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് ഗീതുവിന്റെ കുറിപ്പ്.
ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ് പരമ്പരാഗത മാമൂലുകളെ ധിക്കരിക്കുമെന്നും നമ്മുടെ ഉള്ളിലെ കലാപങ്ങളെ പ്രകോപിപ്പിക്കുമെന്നും ഗീതു കുറിച്ചു. യാഷിനെ അറിയുന്നവർക്കും പിന്തുടരുന്നവർക്കും അദ്ദേഹത്തിന്റെ നീക്കങ്ങൾ വളരെ നിഗൂഢണ്. മറ്റുള്ളവർ സാധാരണം എന്ന് കൽപ്പിക്കുന്നിടത്ത് അസാധാരണമായത് കാണുന്ന ഒരു മനസിനൊപ്പം ടോക്സിക്കിന്റെ ലോകം എഴുതാൻ കഴിഞ്ഞത് ഒരു ഭാഗ്യവും ഒപ്പം ആവേശകരവുമാണ്. നമ്മുടെ രണ്ട് ചിന്താധാരകൾ കൂടിച്ചേരുമ്പോൾ അതിന്റെ ഫലം വിട്ടുവീഴ്ചകളോ പ്രശ്‌നങ്ങളോ ആയിരുന്നില്ല. അത് അതിർത്തികളും ഭാഷകളും സാംസ്‌കാരിക പരിമിതികളും കടന്ന് കൊമേഴ്‌സ്യൽ സിനിമയുടെ കൃത്യതയും കലാപരമായ വീക്ഷണവും ഒരുമിക്കുമ്പോൾ സംഭവിക്കുന്ന പരിവർത്തനമായിരുന്നു. കലയുടെ സൃഷ്ടി പവിത്രമാണെന്ന് യഷ് എന്നെ പഠിപ്പിച്ചു. ഇതൊരു സംവിധായിക അവരുടെ നടനെ പറ്റി മാത്രം പറയുന്നതല്ല. യഷിന്റെ അചഞ്ചലമായ അഭിനിവേശവും സർഗ്ഗാത്മകതയും മനസിലാക്കാൻ ആഗ്രഹിക്കുന്ന ആർക്കും പറയാവുന്നതാണ്. ഞങ്ങളുടെ മോൺസ്റ്ററിന് ജന്മദിനാശംസകൾ എന്നാണ് ഗീതു മോഹൻദാസ് കുറിച്ചിരിക്കുന്നത്.
‘കസബ’ സിനിമയെ സ്ത്രീ വിരുദ്ധതയുടെ പേരിൽ വിമർശിച്ച അതേ വ്യക്തി അന്യഭാഷാ സിനിമ എടുക്കുമ്പോൾ സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം മറന്നോ എന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനം. ടോക്സിക് ചിത്രത്തിന്റെ ഗ്ലിംപ്സിൽ നായകൻ യാഷ് സ്ത്രീകളെ എടുത്തുയർത്തുന്നതും അവരുടെ ദേഹത്തേക്ക് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളായിരുന്നു വിവാദങ്ങൾക്ക് കാരണമായത്.
Discussion about this post