ഇന്ത്യയില്‍ എച്ച്എംപിവി വൈറസ് ബാധിച്ചവരുടെ എണ്ണം നിരന്തരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് പൊതുജനങ്ങള്‍. അതിനൊപ്പം വൈറസിനെക്കുറിച്ച് പല പ്രചാരണങ്ങളും സോഷ്യല്‍മീഡിയയിലുള്‍പ്പെടെ നടക്കുന്നുമുണ്ട്. ഇപ്പോഴിതാ ്. ഈ വൈറസ് വൃക്കയെ ബാധിക്കുമെന്ന പ്രചരണവും ഉണ്ടായിരിക്കുകയാണ്. ഈ വിഷയത്തില്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആന്‍ഡ് യൂറോളജിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. വിജയ്കിരണ്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ വിവരങ്ങളില്‍ പറയുന്നത് ഇപ്രകാരമാണ്.
അടുത്തിടെ നടത്തിയ ഗവേഷണങ്ങളില്‍ എച്ച്എംപിവിയും വ്യക്കകളുടെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൃക്കകളും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന രോഗികളില്‍ ഈ വൈറസ് കാര്യമായ രോഗാവസ്ഥകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ പ്രതിരോധശേഷി കുറഞ്ഞവരും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവര്‍ക്ക് വളരെ വേഗം തന്നെ അണുബാധയേല്‍ക്കാം. പല പഠനങ്ങളിലും ഈ അണുബാധ ചില വൃക്ക തകരാറുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ വൈറസിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് വലിയ രീതിയിലുള്ള ശ്വാസകോശ സംബന്ധമായ അണുബാധയിലേക്കും സങ്കീര്‍ണതയിലേക്കും വഴിവെച്ചേക്കുമെന്ന് ഡോ. ബി വിജയ്കിരണ്‍ പറയുന്നു.
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഇത്തരത്തിലുള്ള വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ ഒരു പരിധിവരെ തടയാന്‍ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, സമീകൃത ആഹാരം കഴിയ്ക്കുക, നന്നായി വെള്ളം കുടിക്കുക, വ്യായാമം പതിവാക്കുക. ഇതൊക്കെ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചുമ, പനി തൊണ്ടവേദന, മൂക്കൊലിപ്പ് അല്ലെങ്കില്‍ മൂക്ക് അടഞ്ഞിരിക്കുക, ശ്വാസംമുട്ടല്‍ എന്നിവ വൈറസ് ബാധിച്ചാലുള്ള പ്രധാനമായ ലക്ഷണങ്ങളാണ്.
Discussion about this post