സ്‌നേഹവും പകയുമൊക്കെ കാലങ്ങളോളം മനസ്സില്‍ സൂക്ഷിക്കുന്ന ജീവികളെക്കുറിച്ച് കേട്ടിട്ടുണ്ടോ. ജന്തുലോകത്തെ ഏറ്റവും ഓര്‍മ്മശക്തിയുള്ളവരാണിവര്‍. ബുദ്ധിപരമായ മികവും ഇതില്‍ പല ജീവികളും പ്രകടിപ്പിക്കാറുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് നോക്കാം
ചിമ്പാന്‍സികള്‍
വളരെ വലിയ ഓര്‍മ്മശക്തിയുള്ളവരാണ് ചിമ്പാന്‍സികള്‍. എത്രകാലത്തിന് ശേഷം കണ്ടാലും വളര്‍ത്തിയവരെയും കൂട്ടത്തില്‍ നിന്ന് അകന്നു പോയവരെയും ശത്രുക്കളെയും ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. അതോടൊപ്പം പ്രാചീന മനുഷ്യരെപ്പോലെ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനും അത് ഫലപ്രദമായി പ്രയോഗിക്കാനും ചിമ്പാന്‍സികള്‍ക്ക് സാധിക്കുന്നു.
കാക്കകള്‍
ഇവരെപ്പോലെ പക സൂക്ഷിക്കുന്ന ഒരു ജീവിവര്‍ഗ്ഗം ഇല്ലെന്ന് തന്നെ പറയാം തങ്ങളെ ഉപദ്രവിച്ചവരെ എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും ഇവ പിന്തുടരുകയും തിരിച്ച് ആക്രമിക്കുകയും ചെയ്യുന്നു. കൂടാതെ ഉയര്‍ന്ന ബുദ്ധിശക്തിയുമുണ്ട്.
ആന
ആനപ്പക എന്ന് തന്നെ കേട്ടിട്ടില്ലേ വര്‍ഷങ്ങളോളം പക മനസ്സിലിട്ട് ജീവിക്കാന്‍ കഴിയുന്നവയാണ് ആനകള്‍. മാത്രമല്ല അവയുടെ ഓര്‍മ്മശക്തിയും അപാരമാണ്.എത്ര ദൂരെയാണെങ്കിലും വെള്ളത്തിന്റെ സാന്നിദ്ധ്യവും ആനത്താരകളും അവ കൃത്യമായി മനസ്സിലാക്കുന്നു.
കുതിര
യജമാനന്റെ ശബ്ദവും മുഖവും ഇതുപോലെ തിരിച്ചറിയുന്ന ഒരു ജീവികള്‍ ചുരുക്കമാണ് ഇവയ്ക്ക് ട്രെയിനിങിലൂടെ തങ്ങളുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനും സാധിക്കും. അതിനാലാണ് മനുഷ്യര്‍ക്ക് ഇത്രയും ഉപകാരികളായി ഇവര്‍ മാറിയത്.
നായ
നായയും ഉയര്‍ന്ന ഓര്‍മ്മശക്തിയുള്ള ജീവിയാണ് യജമാനനെ മാത്രമല്ല ഒരിക്കല്‍ തന്നോട് അല്‍പ്പം സ്‌നേഹം പ്രകടിപ്പിച്ച ആളെ പോലും അവ ഓര്‍ത്തിരിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു.
Leave a Comment