കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം. തൃശൂരിലെ ഓസ്‌കർ ഇവന്റ്‌സ്, കൊച്ചിയിലെ ഇവന്റ്‌സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷൻ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന. ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധനയ
ഈ നൃത്തപരിപാടിക്കിടെയാണ് വേദിയിൽ നിന്നുവീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്. സംഭവത്തിൽ മൃദംഗവിഷൻ പ്രൊപ്പൈറ്റർ എം നിഗോഷ് കുമാറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിക്കായി കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം വിട്ടുനൽകിയതിൽ ഉന്നതരുടെ ഇടപെടലുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകാനാകില്ലെന്ന് സ്റ്റേഡിയം അധികൃതർ ആദ്യം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങൾ മാറിമറിഞ്ഞുകൊണ്ട് സ്റ്റേഡിയം മൃദംഗവിഷന് വിട്ടുനൽകുന്നത്. ഈ അപേക്ഷ പരിഗണിക്കാനാവില്ല.അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ടർഫ് സ്റ്റേഡിയത്തിലുണ്ട്.
മറ്റ് പരിപാടികൾ നടത്തുന്നത് ടർഫിനെ ബാധിച്ചേക്കുമെന്നും എസ്റ്റേറ്റ് വിഭാഗം കണ്ടെത്തിയതായി ജിസിഡിഎയുടെ രേഖകളിൽ പറയുന്നുണ്ട് . എന്നാൽ, ഈ തീരുമാനം പിന്നീട് അട്ടിമറിച്ചായിരുന്നു സ്റ്റേഡിയം മൃദംഗവിഷന് ലഭിച്ചത്.
Discussion about this post