ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഫെബ്രുവരി 5 നാണ് നടക്കാൻ പോകുന്നത് . ഈ തിരഞ്ഞെടുപ്പുകൾക്ക് ശേഷം, മറ്റ് നിരവധി സംസ്ഥാനങ്ങളിലും ഈ വർഷം തിരഞ്ഞെടുപ്പ് നടക്കും. സാഹചര്യത്തിൽ വോട്ടർ ഐ ഡി യുമായി ബന്ധപ്പെട്ട പലതരത്തിലുള്ള സംശയങ്ങൾക്കും ആശയകുഴപ്പങ്ങൾക്കും സാധ്യത ഉണ്ടായേക്കാം. അതിനാൽ തന്നെ എളുപ്പത്തിൽ വോട്ടർമാർക്ക് ഐ ഡി കാർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇലക്ഷൻ കമ്മീഷൻ.
വോട്ടർമാരെ സഹായിക്കുന്നതിനായി, വോട്ടർ ഐഡി കാർഡുകൾ സൃഷ്ടിക്കാനും, തിരുത്തലുകൾ വരുത്താനും, വോട്ടർ പട്ടികകൾ ഡൗൺലോഡ് ചെയ്യാനും മറ്റ് സേവനങ്ങൾക്കും ഉപയോക്താക്കളെ പ്രാപ്തമാക്കുന്ന ഒരു വെബ് പോർട്ടലിനൊപ്പം ഒരു ആപ്പും തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ചിട്ടുണ്ട്. ഈ ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും കൈകാര്യം ചെയ്യാൻ അവരെ സഹായിക്കുന്നു.
പ്രധാനമായും രണ്ട് ആപ്പ് ആണ് ഇലക്ഷൻ കമ്മീഷൻ ഇറക്കിയിട്ടുള്ളത്.
ആദ്യത്തേത് വോട്ടർ ഹെൽപ് ലൈൻ ആപ്പ് അഥവാ വി എച് എ ആണ് ; ഇതിലൂടെ ഫോമുകൾ ഓൺലൈൻ ആയി അപ്ലൈ ചെയ്യാനും, വോട്ടേഴ്‌സ് ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ എന്ന് അറിയാനും നിങ്ങളുടെ പോളിങ് ബൂത്ത് ഏതാണ് എന്ന് അറിയാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം.
രണ്ടാമത്തേത് സി വിജിൽ എന്ന ആപ്പാണ്. ഇത് വഴി ഇലക്ഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും ആക്രമണ സംഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ അധികൃതരെ അറിയിക്കാൻ വേണ്ടി ഉപയോഗിക്കാം.
Discussion about this post