തൃശ്ശൂർ : തൃശ്ശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വർണ്ണക്കപ്പ് നേട്ടത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായാണ് ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആണ് നാളെ തൃശ്ശൂർ ജില്ലയിലെ സ്കൂളുകൾക്ക് അവധിയായിരിക്കും എന്ന് പ്രഖ്യാപിച്ചത്.
63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി തൃശ്ശൂർ ജില്ല പതിറ്റാണ്ടുകൾക്ക് ശേഷം സ്വർണക്കപ്പിൽ മുത്തമിട്ടതിന്റെ ആഘോഷത്തിലാണ് ജില്ലയിലെ സ്കൂളുകൾ. 26 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം സ്ഥാനം തൃശ്ശൂരിലേക്ക് എത്തുന്നത്.
ജനുവരി 10 വെള്ളിയാഴ്ച തൃശ്ശൂർ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും അവധി ബാധകം ആയിരിക്കും. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് നേട്ടം ജില്ലയ്ക്ക് അഭിമാനാർഹമായ വിജയം ആയതിനാൽ ആഹ്ലാദസൂചകമായി നാളെ അവധി പ്രഖ്യാപിക്കുന്നു എന്നാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വ്യക്തമാക്കിയത്.
Discussion about this post