വളരെ മോശമായ കമന്റുകൾ ഇട്ട ഒരാൾക്ക് എതിരെ കേസ് കൊടുത്തിട്ട് 12 വർഷമായി, യാതൊരു നടപടിയുമുണ്ടായിട്ടില്ല എന്ന് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി . ഞാനും എന്റെ മുതിർന്ന എന്റെ രണ്ട് ആൺകുട്ടികളുമായി നിൽക്കുന്ന ഒരു ഫോട്ടോയാണ് താൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതിന് നിരവധി മോശമായ കമന്റുകളാണ് വന്നത്. ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഈ കമന്റ് ഇടുന്ന ആളുകളുടെ ധൈര്യം.
എന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നുള്ളതാണ് ഇവരുടെ ധൈര്യം . ഇത് വെച്ചാണ് ഇവർ എല്ലാം തോന്നിയത് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ആരെയും കുറിച്ച് എനിക്ക് എന്തും പറയാനുള്ള പ്ലാറ്റ് ഫോമാണ് സോഷ്യൽ മീഡിയ എന്നാണ് ഇവർ വിചാരിക്കുന്നത്. എല്ലാത്തിനപ്പുറം സമൂഹമാദ്ധ്യമങ്ങൾ അതായത് ഓൺലൈൻ മാദ്ധ്യമങ്ങൾ അവർ എങ്ങനെയെങ്കിലും വൈറലാവണം , സത്യം ഉണ്ടോ … നുണയുണ്ടോ അത് ഒന്നും അവർ നോക്കില്ല എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നതാണോ പുരുഷനെ അധിക്ഷേപിക്കുന്നതാണോ ഇത് ഒന്നും അവർക്കും അറിയേണ്ടതില്ല. അവർക്ക് എങ്ങനെയെങ്കിലും വൈറലാവണം പണം കിട്ടണം എന്ന് മാത്രമുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു.
ഹണി റോസ് ഇത് കുറേക്കൂടി മുൻപേ ചെയ്യേണ്ടതായിരുന്നു. ഇയാൾ എത്രയോ വർഷങ്ങളായി മുൻപിലിരുന്ന് സംസാരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ നിരന്തരം സംസാരിച്ച് കൊണ്ടേയിരിക്കുന്നു. ഹണി റോസിനെ സ്റ്റേജിൽ നിർത്തിക്കൊണ്ടാണ് ഇയാൾ ആ വാക്ക് ഉപയോഗിച്ചത്. അന്ന് ഹണി അത് ചിരിച്ച് തമാശയായിട്ടെടുത്ത് കളഞ്ഞു. ഇയാൾ കരുതിയത് എന്ത് പറഞ്ഞാലും സ്ത്രീകൾ പ്രതികരിക്കില്ല, അല്ലെങ്കിൽ സ്ത്രീകൾ അത് ആസ്വദിക്കുന്നുണ്ട് എന്നാണ്. അതാണ് അയാളെ ഇത്രയേറെ വളർത്തിയത് എന്ന് ഭാഗ്യ ലക്ഷ്മി പ്രതികരിച്ചിരുന്നു.
Discussion about this post