തിരുവനന്തപുരം : മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർക്കാർ തിരിച്ചെടുത്തു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശയിലാണ് നടപടി. വകുപ്പ് തല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരായ കുറ്റം തെളിയിക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് തിരിച്ചെടുക്കാൻ റിവ്യൂ കമ്മിറ്റി ശുപാർശ നൽകിയിരുന്നത്.
വ്യവസായ വകുപ്പ് ഡയറക്ടർ ആയിരുന്ന കെ ഗോപാലകൃഷ്ണൻ അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്നായിരുന്നു അദ്ദേഹത്തിനെതിരെ ആരോപണമുയർന്നിരുന്നത്. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടത് ആണെന്നാണ് ഈ വിഷയത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസ് വെളിപ്പെടുത്തിയിരുന്നത്.
Discussion about this post