ന്യൂഡൽഹി: ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ വിഷയത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ വിമർശനം ശക്തമാക്കി ഭാരതീയ ജനതാ പാർട്ടി രൂക്ഷ . വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആം ആദ്മി സർക്കാർ ‘ദേശവിരുദ്ധ’ ശക്തികളുടെ പിന്തുണ ശേഖരിക്കുകയാണെന്ന് ബി ജെ പി ആരോപണം.
ദേശ തലസ്ഥാനത്തെ വ്യാജ വോട്ടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ ചേർക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദിയാണ് തുറന്നടിച്ചത്.
ആം ആദ്മി പാർട്ടി എംഎൽഎമാരായ മോഹിന്ദർ ഗോയലും ജയ് ഭഗവാൻ ഉപ്കറും ഗൂഢാലോചനയിൽ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.
വ്യാജ ആധാർ കാർഡ് രേഖകളുടെ കേസിൽ ഡൽഹി പോലീസ് ആം ആദ്മി പാർട്ടി എംഎൽഎ മൊഹീന്ദർ ഗോയലിനും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാർക്കും നോട്ടീസ് അയച്ചിരുന്നു . ഈ കേസിൽ ചില ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യുകയും വ്യാജ ആധാർ കാർഡുകൾ കണ്ടെടുക്കുകയും ചെയ്തതായി ഡൽഹി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post