Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വ്യാജ ഡിഗ്രിയിൽ ‘ന്യായാധിപൻ’ ചമഞ്ഞു, 5 വർഷം ഹൈക്കോടതിയിൽ വിധി പറഞ്ഞു; ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ പാക് ജഡ്ജിക്ക് കിട്ടിയത് എട്ടിന്റെ പണി! 

by Brave India Desk
Feb 25, 2026, 03:12 pm IST
in International
Share on Facebook
Tweet
WhatsAppTelegram

നീതിയുടെ കാവലാളാകേണ്ട വ്യക്തി തന്നെ കൊടും തട്ടിപ്പിലൂടെ ആ കസേരയിൽ ഇരുന്നാൽ എങ്ങനെയുണ്ടാകും? അയൽരാജ്യമായ പാകിസ്താനിലെ ഇസ്ലാമാബാദ് ഹൈക്കോടതിയെയും അവിടുത്തെ നിയമവ്യവസ്ഥയെയും നാണം കെടുത്തിക്കൊണ്ട് ഒരു ‘ന്യായാധിപന്റെ’ ഞെട്ടിക്കുന്ന തട്ടിപ്പ് കഥ പുറത്തുവരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് താരിഖ് മഹ്മൂദ് ജഹാംഗീരിയാണ് വ്യാജ നിയമ ബിരുദത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടത്. ഇയാൾക്ക് നിയമബിരുദമില്ലെന്നും വ്യാജരേഖകൾ ഉപയോഗിച്ചാണ് ഇത്രയും കാലം ഹൈക്കോടതി ജഡ്ജിയായി ഇരുന്നതെന്നും കോടതി കണ്ടെത്തി. ഫെബ്രുവരി 23-ന് പുറപ്പെടുവിച്ച 116 പേജുള്ള വിശദമായ വിധിന്യായത്തിലൂടെയാണ് ഇയാളെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. ഇതോടെ ഇയാൾ അഞ്ച് വർഷം നടത്തിയ എല്ലാ വിധിന്യായങ്ങളും നിയമപരമായി അസാധുവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പാകിസ്താനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്  2020 ഡിസംബറിലാണ് ജഹാംഗീരി ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. എന്നാൽ ഇയാളുടെ ബിരുദത്തെക്കുറിച്ച് സംശയം ഉയർന്നതോടെ കഴിഞ്ഞ സെപ്റ്റംബറിൽ ഇയാളെ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് വിലക്കിയിരുന്നു. കറാച്ചി സർവകലാശാലാ രജിസ്ട്രാർ സമർപ്പിച്ച ഒറിജിനൽ രേഖകൾ പരിശോധിച്ചപ്പോഴാണ് ഉന്നത നീതിപീഠത്തെ പോലും ഞെട്ടിച്ച തട്ടിപ്പ് പുറത്തായത്. 1988-ൽ വ്യാജ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ച് ഇയാൾ പരീക്ഷ എഴുതിയതായും അന്ന് കോപ്പിയടിച്ചതിന് മൂന്ന് വർഷത്തേക്ക് സർവകലാശാല ഇയാളെ വിലക്കിയതായും കണ്ടെത്തി. എന്നാൽ ആ ശിക്ഷ അനുഭവിക്കുന്നതിന് പകരം ഇയാൾ വീണ്ടും തട്ടിപ്പിന്റെ വഴി തേടുകയായിരുന്നു.

Stories you may like

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

അടുത്ത വർഷം ഇംതിയാസ് അഹമ്മദ് എന്ന മറ്റൊരു വിദ്യാർത്ഥിയുടെ എൻറോൾമെന്റ് നമ്പർ തട്ടിയെടുത്ത് ‘താരിഖ് ജഹാംഗീരി’ എന്ന പേരിൽ ഇയാൾ വീണ്ടും പരീക്ഷ എഴുതി ബിരുദം കരസ്ഥമാക്കുകയായിരുന്നു. ഇയാൾ പഠിച്ചുവെന്ന് അവകാശപ്പെട്ട ഗവൺമെന്റ് ഇസ്ലാമിയ ലോ കോളേജ് പ്രിൻസിപ്പൽ പോലും ജഹാംഗീരി അവിടെ പഠിച്ചിട്ടില്ലെന്ന് കോടതിയിൽ മൊഴി നൽകി. തട്ടിപ്പ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ചീഫ് ജസ്റ്റിസിനെ മാറ്റണമെന്നും ഫുൾ ബെഞ്ച് വേണമെന്നും മറ്റും ആവശ്യപ്പെട്ട് നടപടികൾ വൈകിപ്പിക്കാൻ ഇയാൾ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്വന്തം ബിരുദത്തിന്റെ ഒറിജിനൽ രേഖകൾ ഹാജരാക്കാൻ കോടതി പലവട്ടം അവസരം നൽകിയിട്ടും ജഹാംഗീരി പരാജയപ്പെട്ടതോടെയാണ് പുറത്താക്കൽ നടപടിയുണ്ടായത്. പാകിസ്താൻ നേരിടുന്ന ദയനീയമായ ഭരണ-നിയമ തകർച്ചയുടെ ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.

Tags: pakistanFAKE JUDGE
Share
Tweet
SendShare

Latest stories from this section

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

Latest News

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies