പത്തനംതിട്ട: ദളിത് പെൺകുട്ടി ഇരയായ പത്തനംതിട്ട പീഡനകേസിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ പൂട്ടിയിട്ട കടയിൽവെച്ചും പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പേലീസ് വ്യക്തമാക്കി കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ഈ കൂട്ടത്തിൽ ഒട്ടേറെ പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. നാല് സ്‌റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് പെൺകുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. റാന്നി മന്ദിരംപടിയിലെ റബ്ബർതോട്ടത്തിവെച്ചും കൂട്ടബലാത്സംഗം നടന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് കുട്ടിയെ റബ്ബർ തോട്ടത്തിലേക്ക് കൊണ്ടുപോയത്. ആറോളം പേരാണ് കുട്ടിയെ ഇവിടെവെച്ച് പീഡിപ്പിച്ചത്.പ്രതികളിൽ പലരും കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ്. ഇവിടെനിന്ന് ചിലർ പെൺകുട്ടിയെ സ്വകാര്യ വാഹനങ്ങളിൽ കൂട്ടിക്കൊണ്ടുപോയി.
Discussion about this post