ന്യൂഡൽഹി: ഭാവിയിൽ ഇന്ത്യ രണ്ടായി പിളരാൻ സാദ്ധ്യതയുണ്ടെന്ന നിർണായക നിരീക്ഷണവുമായി ഗവേഷകർ. ടെക്ടോണിക് ഫലതമായ ഇന്ത്യൻ പ്ലേറ്റിലെ മാറ്റങ്ങളാണ് ഇന്ത്യയുടെ ഭൂപ്രകൃതിയിലെ മാറ്റത്തിന് കാരണം ആകുന്നത്. ഇന്ത്യൻ പ്ലേറ്റ് രണ്ടായി വിഭജിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഇവർ വിശദമാക്കുന്നത്.
അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ കോൺഫറൻസിലാണ് ഇതുമായി ബന്ധപ്പെട്ട അവകാശവാദം ഒരു സംഘം ഗവേഷകർ ഉയർത്തിയത്. ഇന്ത്യൻ പ്ലേറ്റ് പാളികളായി പിളരുന്നുവെന്നായിരുന്നു ഇവർ വ്യക്തമാക്കിയത്. തിരശ്ചീനമായിട്ടാണ് ഇന്ത്യൻ പ്ലേറ്റിന്റെ വിഭജനം സംഭവിക്കുക. ഇതോടെ വശങ്ങളിലേക്ക് മാറും.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ സൈമൺ ക്ലെമ്പററുമാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ടിബറ്റൻ നീരുറവകളിലെ ഹീലിയത്തിന്റെ അളവായിരുന്നു ഇതിനായി ഇവർ പഠനവിധേയം ആക്കിയത്. വടക്കൻ ടിബറ്റും തെക്കൻ ടിബറ്റും ആയിരുന്നു പഠന വിധേയം ആക്കിയത്. ഇതിൽ വടക്കൻ ടിബറ്റിൽ ഹീയിലം-4 ന്റെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തി. ഇവിടെ വിള്ളലുകൾ സംഭവിച്ചിട്ടില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്. എന്നാൽ തെക്കൻ ടിബറ്റിൽ നേരെ മറിച്ചായിരുന്നു. ഇതോടെയാണ് വിഭജന സാദ്ധ്യതയുണ്ടെന്ന സൂചനയിൽ ഇവർ എത്തിയത്. 2023 ൽ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട പഠനം.
Discussion about this post