20 കിമി കഴിഞ്ഞപ്പോൾ ഇന്ധനം തീർന്നു ; പാലക്കാട് പാടത്ത് ഇടിച്ചിറക്കി ഭീമൻ ബലൂൺ

Published by
Brave India Desk

പാലക്കാട്: ഇന്ധനം തീർന്നതിനെ തുടർന്ന് ഭീമൻ ബലൂൺ പാടത്തിറക്കി . പാലക്കാട് കന്നിമാരി മുള്ളൻതോട്ടിലെ കർഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂൺ ഇറക്കിയത് . തമിഴ്നാട് പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നൽകുന്ന രണ്ട് പേരുമായിരുന്നു ബലൂണിൽ ഉണ്ടായിരുന്നത്.

പൊള്ളാച്ചിയിൽ തമിഴ്‌നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായുള്ള ബലൂൺ പറപ്പിക്കലിനിടെ ആയിരുന്നു അപകടം. രാവിലെ എട്ടരയോടെയാണ് സംഭവം. പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ പറന്നാണ് കന്നിമാരിയിൽ ബലൂൺ എത്തിയത്. ഈ സമയത്താണ് ബലൂണിൽ ഇന്ധനം തീർന്നതായി തിരിച്ചറിയുന്നത്. തിരിച്ചു പറക്കാൻ ശ്രമിച്ചെങ്കിലും അപകട സാധ്യത കണ്ട് പാടത്ത് ഇറക്കുകയായിരുന്നു.

പാടത്ത് ഞാറ് നട്ടിരിക്കുന്ന സമയം ആയിരുന്നു. എന്നിട്ട് കൂടി കുട്ടികളുടെ സുരക്ഷയെ കരുതി കർഷകൻ ബലൂൺ ഇറക്കാൻ അനുവദിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ പോലീസും കമ്പനി അധികൃതരും എത്തി കുട്ടകളെ സുരക്ഷിതരായി മാറ്റിയിരുന്നു. പാടത്തിറക്കിയ ബലൂൺ ചുരുട്ടിയെടുത്ത് മാറ്റുകയും ചെയ്തു.

 

 

Share
Leave a Comment