ഡല്‍ഹി: കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി്. ഭക്ഷ്യസുരക്ഷാ പദ്ധതി കേരളത്തില്‍ നടപ്പാക്കാത്തത് എന്തു കൊണ്ടാണെന്ന് നരേന്ദ്ര മോദി ചോദിച്ചു.പാര്‍ലമെന്റില്‍, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയവെയാണ് മോദിയുടെ വിമര്‍ശനം.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് നിയമസഭ തിരഞ്ഞെടുപ്പില്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിരന്തരം സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം പദ്ധതി നടപ്പാക്കാതിരിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നും മോദി ചോദിച്ചു.
പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നില കൊള്ളുന്നത്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നതല്ല പ്രതിപക്ഷത്തിന്റെ പ്രശ്നം. പ്രതിപക്ഷത്തെക്കാള്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് അവര്‍ക്ക് അങ്കലാപ്പെന്നും മോദി കുറ്റപ്പെടുത്തി.
Discussion about this post