കൊച്ചി; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട കേസിൽ ഇടപെട്ട് ഹൈക്കോടതി. സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ കുടുംബം നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഗോപൻ സ്വാമിയുടെ കല്ലറ തുറക്കാൻ പോലീസിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. അതുവരെ പൊലീസ് നടപടി നിർത്തിവയ്ക്കേണ്ടന്നാണ് കോടതിയുടെ തീരുമാനം. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഭാര്യ സുലോചനയാണ് ഹർജി നൽകിയത്. ഈ ആവശ്യമാണ് തള്ളിയത്.
എങ്ങനെയാണ് ഗോപൻ മരിച്ചതെന്ന് കുടുംബം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ തുടർനടപടി നിർത്തിവയ്ക്കാമെന്നും ഇല്ലാത്തപക്ഷം സ്ലാബ് തുറക്കുന്നത് സംബന്ധിച്ച നടപടിയിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കല്ലറ തുറക്കാനും പോലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. എന്തിനാണ് ഭയമെന്നും ഹൈക്കോടതി ചോദിച്ചു.
ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറയുന്നത്. തുടർന്ന് സംസ്‌കാര ചടങ്ങുകൾ നടത്തി കോൺക്രീറ്റ് കല്ലറയിൽ അടച്ചുവെന്നാണ് ഗോപൻ സ്വാമിയുടെ മകനും വീട്ടുകാരും പറയുന്നത്.
Discussion about this post