ശ്രീനഗർ: ഡിസംബർ 7 മുതൽ ഇന്ത്യയുടെ അതിർത്തി സംസ്ഥാനമായ രജോറിയിൽ നിഗൂഢ രോഗം പിടിമുറുക്കുന്നതായി റിപ്പോർട്ട്. രോഗം ബാധിച്ചതിൽ അസുഖ ബാധിതരായ 38 പേരിൽ 14 പേർ മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ച സഹൂർ അഹമ്മദ് (14), മുഹമ്മദ് മറൂഫ് (10), നവീന (8) എന്നീ മൂന്ന് കുട്ടികളുടെ കൂട്ട സംസ്‌കാരം ചൊവ്വാഴ്ച ഗ്രാമത്തിൽ നടന്നു.
മറ്റൊരു കുട്ടി സഫീന കൗസർ (6) ഇന്നലെ എസ്‌എംജിഎസ് ആശുപത്രിയിൽ മരിച്ചു.
രണ്ട് കുട്ടികൾ കൂടി ഇവിടെ ചികിത്സയിലാണ്. ബാധിച്ചവരെല്ലാം പരസ്പരം ബന്ധപ്പെട്ട മൂന്ന് കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
ചണ്ഡീഗഢിലെ പിജിഐഎംഇആർ, കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ഡിആർഡിഒ), മറ്റ് സംഘടനകൾ എന്നിവയിലെ വിദഗ്ധർക്കും ഇതുവരെ ഈ മരണങ്ങളുടെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Discussion about this post