കോട്ടയം: കോട്ടയം നഗരസഭയിൽ ഞെട്ടിക്കുന്ന തട്ടിപ്പ്. നഗരസഭയിൽ 211 കോടി രൂപയുടെ തിരിമറി നടന്നതായി പരാതി. മുനിസിപ്പൽ ഡയറക്ടറേറ്റ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്. പ്രതിപക്ഷം പറഞ്ഞു. കോട്ടയം നഗരസഭാ തനത് ഫണ്ടിലെ തുകയാണിത്. സംഭവത്തിൽ വെള്ളിയാഴ്ച പ്രതിപക്ഷം പ്രതിഷേധിക്കും.
നഗരസഭയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിൽനിന്നും പണം തിരിമറി നടത്തിയതായാണ് മുനിസിപ്പൽ ഡയറക്ടറേറ്റ് വിജിലൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. നഗരസഭയിൽ 211 കോടി രൂപയുടെ ചെക്കുവിവരം രേഖപ്പെടുത്തിയിരുന്നു. എന്നാൽ അത്രയും തുക ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലന്നും കണ്ടെത്തിയിട്ടുണ്ട്. വിഷയം കഴിഞ്ഞദിവസം നടന്ന നഗരസഭായോഗത്തിൽ പ്രതിപക്ഷനേതാവ് ഷീജാ അനിൽ ഉന്നയിച്ചു.
Discussion about this post