വാഷിംഗ്ടൺ: അദാനി ഗ്രൂപ്പിനെതിരെ ഗുരുതല വെളിപ്പെടുത്തലുകൾ നേടി കുപ്രസിദ്ധി നേടിയ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം നിർത്തുന്നു. സ്ഥാപകനായ നേറ്റ് ആൻഡേഴ്‌സൺ തന്നെയാണ് സ്ഥാപനം പ്രവർത്തനം നിർത്തുകയാണെന്നും അടച്ചുപൂട്ടുകയാണെന്നും വെളിപ്പെടുത്തി രംഗത്തുവന്നത്.പ്രവർത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്ന് ഹിൻഡൻബർഗ് വ്യക്തമാക്കി. എന്നാണ് അടച്ചുപൂട്ടുന്നത് എന്ന തിയ്യതി വ്യക്തമാക്കിയിട്ടില്ല.
ആടിയുലയേണ്ടിയിരുന്ന ചില സാമ്രാജ്യങ്ങളെ ഉലച്ചുകൊണ്ടാണ് മടക്കമെന്നും ആശയങ്ങളും പ്രോജക്ടുകളും എല്ലാം പൂർത്തിയാക്കിയെന്നും ആൻഡേഴ്‌സൺ പറഞ്ഞു.ഈ തീരുമാനം താൻ മുൻപേ എടുത്തതാണെന്നും ഹിൻഡൻബർഗ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമായിരിക്കുമെന്നും ആൻഡേഴ്‌സൺ കൂട്ടിച്ചേർത്തു.
2017ലാണ് ഹിൻഡൻബർഗ് പ്രവർത്തനം ആരംഭിച്ചത്. വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വളരെ ഗുരുതര റിപ്പോർട്ട് പ്രസിദ്ധീകരിച്ച സ്ഥാപനമാണ് ഹിൻഡൻബർഗ്.അദാനിയും ഹിൻഡൻബർഗും തമ്മിലുള്ള യുദ്ധം ഓഹരി വിപണിയിലടക്കം പ്രതിഫലിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കടലാസ് കമ്പനി വഴി 100 ബില്യൺ ഡോളറിലധികം കൂട്ടിച്ചേർത്ത് ഓഹരിയിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു ആരോപണം.
Discussion about this post