മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയിലെ ഉദ്ഗിര്‍ പട്ടണത്തില്‍ രണ്ടുദിവസത്തിനിടെ ചത്തൊടുങ്ങിയത് 35 കാക്കകള്‍. ഹുതാമ സ്മാരഗാര്‍ഡനിലും മഹാത്മാഗാന്ധി ഗാര്‍ഡനിലുമാണ് കാക്കകളെ കണ്ടെത്തിയത്. പ്രദേശത്തെ താമസക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
‘സമീപവാസികളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ ഹുതാത്മ സ്മാരക് ഗാര്‍ഡന്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ എട്ട് മുതല്‍ പത്ത് വരെ ചത്ത കാക്കകളുടെ ശവശരീരങ്ങള്‍ കണ്ടെത്തി, മഹാത്മാഗാന്ധി ഗാര്‍ഡനില്‍ 10 മുതല്‍ 15 വരെ ചത്ത കാക്കകളുടെ ശവശരീരങ്ങളും കണ്ടെത്തി. മരണകാരണം കണ്ടെത്താന്‍ ആറ് ശവശരീരങ്ങള്‍ പൂനെയിലെ റീജിയണല്‍ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ലബോറട്ടറിയിലേക്ക് അയച്ചു. ഇതുവരെ കുറഞ്ഞത് 35 കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്,’
ലൈഫ്‌സ്റ്റോക്ക് വികസന ഓഫിസര്‍ ഡോ. പ്രകാശ് ധോണ്ട് അറിയിച്ചു. തിങ്കളാഴ്ച മുതല്‍ പക്ഷിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഉദ്ഗിര്‍ നിവാസികള്‍ പരിഭ്രാന്തരാകരുതെന്നും തഹസില്‍ദാര്‍ രാം ബോര്‍ഗോങ്കര്‍ വ്യക്തമാക്കി.
Discussion about this post