ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സൈനിക ശക്തി പരിശോധിക്കുന്ന സംഘടനയായ ഗ്ലോബൽ ഫയർപവർ 2025 ലെ ലോകരാജ്യങ്ങളുടെ സൈനിക ശക്തിയുമായി ബന്ധപ്പെട്ട ഡാറ്റ പുറത്തുവിട്ടു. 60 വ്യത്യസ്‌ത പാരാമീറ്ററുകളിൽ വിവിധ രാജ്യങ്ങളുടെ ശക്തി തിട്ടപ്പെടുത്തിയ പട്ടികയാണ് ഗ്ലോബൽ ഫയർപവർ പുറത്തു വിട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളായ പത്ത് രാജ്യങ്ങളുടെ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.
സൈനിക ശക്തിയിൽ ലോകരാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. ഓരോ രാജ്യങ്ങൾക്കും അവരുടെ സൈന്യങ്ങളുടെ സംഖ്യാബലം, ആയുധങ്ങളുടെ ശക്തി, ലോജിസ്റ്റിക് ഗതാഗത ശേഷി, ഭൂമിശാസ്ത്രപരമായ സ്ഥാനം, സാമ്പത്തിക ശക്തി എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്കോർ നൽകിയിട്ടുള്ളത്. പുറത്തുവിട്ട ഡാറ്റ അനുസരിച്ച് മുൻ വർഷങ്ങളിലേതുപോലെ തന്നെ അമേരിക്കയാണ് ലോകത്തെ ഏറ്റവും വലിയ സൈനികശക്തി.
2025ലെ കണക്ക് അനുസരിച്ച് സൈനികശക്തിയിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയും രണ്ടാം സ്ഥാനത്ത് റഷ്യയുമാണ്. ചൈനയ്ക്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. നാലാം സ്ഥാനം ഇന്ത്യക്കാണ്. ദക്ഷിണ കൊറിയ ആണ് അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. ആറാം സ്ഥാനത്ത് ബ്രിട്ടനും ഏഴാം സ്ഥാനത്ത് ഫ്രാൻസും സൈനികശക്തിയിൽ മുന്നിട്ടുനിൽക്കുന്നു. എട്ടാം സ്ഥാനത്ത് ജപ്പാൻ ഒമ്പതാം സ്ഥാനത്ത് തുർക്കി പത്താം സ്ഥാനത്ത് ഇറ്റലി എന്നിങ്ങനെയാണ് സൈനികശക്തിയിലെ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ലോകരാജ്യങ്ങൾ.
പട്ടികയിലെ ആദ്യ ആറ് സ്ഥാനങ്ങൾക്ക് കഴിഞ്ഞവർഷത്തതേതിൽ നിന്നും മാറ്റമൊന്നുമില്ല. എന്നാൽ കഴിഞ്ഞവർഷം ആദ്യ പത്തിൽ ഇല്ലാതിരുന്ന ഫ്രാൻസ് ഈ വർഷം ഏഴാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞവർഷത്തെ ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്ത് ഉണ്ടായിരുന്ന പാകിസ്താൻ ഈ വർഷം പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
Discussion about this post