നാഗ്പൂര്‍: പുതിയ തലമുറയെ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ പഠിപ്പിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും ഭാരത മാതാവിനെ പ്രകീര്‍ത്തിക്കേണ്ടത് പഠിപ്പിക്കാതെ സ്വയംചെയ്യേണ്ട കാര്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് തടയാന്‍ ശ്രമിക്കുന്നവരും ഇക്കാലത്തുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നാഗ്പൂരില്‍ മാതൃശക്തിയുടെ അവാര്‍ഡ്ദാന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.ജെ.എന്‍.യു സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post