വാഷിംഗ്ടൺ; ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് വിക്ഷേപിച്ച് മിനിറ്റുകൾക്കകം തകർന്നുവീണു. വൻദുരന്തമാണ് ഒഴിവായത്. ഷിപ്പ് എന്നറിയപ്പെടുന്ന സ്റ്റാർഷിപ്പിന്റെ ഏറ്റവും മുകൾഭാഗം ബഹിരാകാശത്ത് വച്ച് ഛിന്നഭിന്നമാവുകയായിരുന്നു. റോക്കറ്റിന്റെ അവശിഷ്ടങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി വിമാനസർവീസുകൾ വഴിതിരിച്ചു വിട്ടു. പല വിമാനസർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ദക്ഷിണ ടെക്‌സസിലെ ബോക്കോ ചിക്ക തീരത്തെ സ്‌പേസ് എക്‌സ് വിക്ഷേപണ തറയിൽ നിന്നാണ് സ്റ്റാർഷിപ്പ് കുതിച്ചുയർന്നത്. എന്നാൽ, വിക്ഷേപിച്ച് എട്ട് മിനിറ്റുകൾ കഴിഞ്ഞപ്പോഴേക്കും സ്റ്റാർഷിപ്പുമായുള്ള ബന്ധം കൺട്രോൾ റൂമിന് നഷ്ടമാകുകയും സ്റ്റാർഷിപ്പിന്റെ മുകൾഭാഗം പൊട്ടിത്തെറിക്കുകയുമായിരുന്നു. പൊട്ടിത്തെറിക്ക് പിന്നാലെ സ്റ്റാർഷിപ്പിന്റെ ഭാഗങ്ങൾ ആകാശത്ത് ചിന്നിച്ചിതറി.
ഈ വർഷത്തെ ആദ്യ പരീക്ഷണമാണ് ഇപ്പോൾ പരാജയത്തിലെത്തിയിരിക്കുന്നത്. പൊട്ടിത്തെറിക്ക് പിന്നാലെ ആകാശത്ത് നിന്നും സ്റ്റാർഷിപ്പിന്റെ ഭാഗങ്ങൾ ചിതറിവീഴുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പ്രചരിക്കുന്നുണ്ട്. ഇലോൺ മസ്‌ക് തന്നെയാണ് ഇതിന്റെ വീഡിയോ എക്‌സിലൂടെ പങ്കുവച്ചത്. വിജയം അനശ്ചിതത്വത്തിലാണ്. എങ്കിലും വലനോദം ഉറപ്പാണ് എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഇലോൺ മസ്‌ക് കുറിച്ചത്.
ഇതിന് മുമ്പ് കഴിഞ്ഞ മാർച്ചിൽ സ്റ്റാർഷിപ്പ് പരാജയപ്പെട്ടിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോഴായിരുന്നു അപകടം നടന്നത്.
Discussion about this post