താരങ്ങളുടെ സൗന്ദര്യ രഹസ്യം അറിയാനായി എല്ലാവർക്കും ഏറെ താത്പര്യമാണ്. അവരുടെ ഫിറ്റ്‌നസ് സീക്രട്ടുകളും സൗന്ദര്യ സംരക്ഷണ രഹസ്യങ്ങളും അറിയാനും അവ ഫോളോ ചെയ്യാനും നമ്മളിൽ പലരും ശ്രമിക്കാറുണ്ട്. താരങ്ങളെല്ലാം ഫിറ്റ്‌നസിനെല്ലാം അത്രയേറെ പ്രധാന്യം നൽകുന്നത് തന്നെയാണ് ഇതിന് കാരണം.
ഇത്തരത്തിൽ ഫിറ്റ്‌നസിനും ചർമ്മസംരക്ഷണത്തിനും ഒരുപോലെ പ്രധാന്യം നൽകുന്ന തെന്നിന്ത്യൻ താരസുന്ദരിയായ തമന്ന ഭാട്ടിയ. സിനിമലോകത്ത് വളരെയധികം ആരാധകരുള്ള തമന്നയുടെ സൗന്ദര്യ രഹസ്യം എന്താണെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ട്…
പ്രകൃതിദത്ത മാർഗങ്ങളാണ് താൻ പ്രകൃതിദത്ത മാർഗങ്ങളാണ് താരം കൂടുതലും ഉപയോഗിക്കാറുള്ളതെന്ന് തമന്ന പലപ്പോഴും പറഞ്ഞിട്ടുണ്ട്. വീട്ടിൽ തന്നെ തന്നെ ചെയ്യാൻ കഴിയുന്ന സ്‌ക്രെബും ഫേസ് മാസ്‌കുമാണ് എപ്പോഴും ഉപയോഗിക്കാൻ ശ്രമിക്കാറുള്ളത്. അത്തരത്തിൽ താരം ഉപയോഗിക്കുന്ന രണ്ട് ഫേസ് പാക്കുകളിതാ…
ചന്ദനവും കാപ്പിപ്പൊടുയുമെല്ലാം ചേർത്തുള്ള ഫേസ്പാക്ക് ആണ് ഇവയിൽ ആദ്യത്തേത്. 1 ടീസ്പൂൺ ചന്ദനം പൊടി, 1 ടീസ്പൂൺ കാപ്പി പൊടി, 1 ടീസ്പൂൺ തേൻ എന്നിവയാണ് ഈ പാക്ക് തയ്യാറാക്കാൻ വേണ്ടത്. ഇവയെല്ലാം കൂടി കൂട്ടി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റ് ഇത് മുഖത്ത് വയ്ക്കണം. ഇതിന് ശേഷം, ഈ പാക്ക് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇട്ടാൽ മാറ്റം വളരെ പെട്ടെന്ന് തന്നെ അറിയാൻ കഴിയും.
മറ്റൊന്നാണ് കടലമാവ്, തൈര്, റോസ്‌വാട്ടർ എന്നിവ ഉപയോഗിച്ചുള്ള പാക്ക്. ഇൗ പാക്ക് തയ്യാറാക്കാനായി, രണ്ട് സ്പൂൺ കടലമാവ്, രണ്ട് സ്പൂൺ റോസ് വാട്ടർ, ഒരു സ്പൂൺ തൈര് എന്നിവയാണ് വേണ്ടത്. ഇവ എല്ലാം ചേർത്ത് മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയാണ് ഈ പാക്കും ഇടേണ്ടത്. ചർമത്തിന് തിളക്കം നൽകാനും മുഖക്കുരു, ടാൻ എന്നിവയെല്ലാം ഇല്ലാതാക്കാനും ഈ പാക്ക് മികച്ചതാണ്. മുഖത്തെ കറുത്ത പാടുകൾ മാറ്റാനും ഈ പാക്ക് സഹായിക്കും.
Discussion about this post