ഹൈദരാബാദ് : 13 കിലോമീറ്ററിലെ 13 സ്റ്റേഷനുകൾ 13 മിനിറ്റ് സമയം കൊണ്ട് സഞ്ചരിച്ച് ഹൈദരാബാദ് മെട്രോ കുറിച്ചത് സവിശേഷമായ ഒരു നേട്ടമായിരുന്നു. ഒരു ജീവന്റെ വിലയായിരുന്നു ആ യാത്രയ്ക്ക് ഉണ്ടായിരുന്നത്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായുള്ള ഹൃദയവും കൊണ്ടുള്ള യാത്രയിൽ ഒരു ഗ്രീൻ കോറിഡോർ സൃഷ്ടിച്ചാണ് ഹൈദരാബാദ് മെട്രോ തങ്ങളുടെ കിരീടത്തിലെ പൊൻതൂവൽ ചാർത്തിയത്.
ജനുവരി 17 ന് രാത്രി 9:30 ന് ആയിരുന്നു ഹൈദരാബാദ് മെട്രോയുടെ ഈ ഗ്രീൻ കോറിഡോർ യാത്ര നടന്നത്. എൽബി നഗറിലെ കാമിനേനി ഹോസ്പിറ്റലിൽ നിന്ന് ലക്ഡി-ക-പുളിലെ ഗ്ലെനെഗിൾസ് ഗ്ലോബൽ ഹോസ്പിറ്റലിലേക്ക് ഒരു ദാതാവിൻ്റെ ഹൃദയം കൊണ്ടുപോകാനാണ് ഹൈദരാബാദ് മെട്രോ പ്രത്യേക സൗകര്യമൊരുക്കിയത്.
അടിയന്തര സേവനങ്ങളെ പിന്തുണയ്ക്കുന്നതിനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സമൂഹത്തിൻ്റെ ക്ഷേമത്തിന് സംഭാവന നൽകുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണ് എന്നാണ് എൽ ആൻഡ് ടി മെട്രോ റെയിൽ (ഹൈദരാബാദ്) ലിമിറ്റഡ് (എൽ ആൻഡ് ടിഎംആർഎച്ച്എൽ) ഈ വിഷയത്തിൽ വ്യക്തമാക്കിയത്. മെട്രോ അധികാരികൾ, മെഡിക്കൽ പ്രൊഫഷണലുകൾ, ആശുപത്രി ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തിൻ്റെ ഫലമായി ദൗത്യം കൃത്യമായി പൂർത്തീകരിക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.
Discussion about this post