ന്യൂഡൽഹി: കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി ഇത് എട്ടാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് സമ്മേളനം ഈ മാസം 31 മുതൽ രണ്ടുഘട്ടമായി ചേരും. ആദ്യഘട്ട ബജറ്റ് സമ്മേളനം ഈ മാസം 31 മുതൽ ഫെബ്രുവരി 13 വരെയാവും നടക്കുക.
രണ്ടാംഘട്ടം മാർച്ച് 10 മുതൽ ഏപ്രിൽ നാലുവരെയും നടക്കും. 31 ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. ജനുവരി 31-ന് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനവും തുടർന്ന് സാമ്പത്തിക സർവേയും നടക്കും.
ഫെബ്രുവരി ഏഴിനാണ് കേരള ബജറ്റ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു.
Discussion about this post