ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്നും ജമ്മു കശ്മീരിലെ ആര്‍.എസ് പുര സെക്ടറിലേക്ക് നിര്‍മ്മിച്ച രഹസ്യ ടണല്‍ കണ്ടെത്തി. ബി.എസ്.എഫ് നടത്തിയ പരിശോധനയിലാണ് ടണല്‍ കണ്ടെത്തിയത്. റഡാറുകളുടെയും മറ്റ് അത്യാധുനിക ഉപകരണങ്ങളുടെയും സഹായത്തോടെയാണ് ടണല്‍ കണ്ടെത്തിയത്. നേരത്തെയും ഇന്ത്യയുടെ അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ അനധികൃതമായി നിര്‍മ്മിച്ച ടണലുകള്‍ സൈന്യം കണ്ടെത്തിയിയിട്ടുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ അല്ലാ മായി കോതായിലാണ് തുരങ്കം കണ്ടതെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അതിര്‍ത്തിയ്ക്കടുത്ത് ഗുഹാരൂപത്തില്‍ മണ്ണെടുത്തത് ശ്രദ്ധയില്‍ പെട്ട അര്‍ദ്ധസൈനിക വിഭാഗം തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. 50 അടി നീളത്തിലുള്ളതാണ് തുരങ്കമെന്നാണ് പ്രാഥമിക നിഗമനം. നുഴഞ്ഞുകയറ്റത്തിനായി കുഴിച്ചതാണോ എന്നുറപ്പിക്കാന്‍ മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post