ലാഹോര്‍: മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പാക്കിസ്ഥാനില്‍ യുവാവിന് 13 വര്‍ഷം തടവ് ശിക്ഷ.. റിസ്വാന് ഹൈദര്‍ എന്ന യുവാവിനെയാണ് ഭീകര വിരുദ്ധ കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.സുന്നി മുസ്ലീങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് റിസ്വാന് ഫേസ് ബുക്കില്‍ ഇട്ടതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഷിയാ മുസ്ലീം വിശ്വാസിയാണ് റിസ്വാന്. 13 വര്‍ഷത്തെ തടവു ശിക്ഷയും 2,50000 പിഴയുമാണ് ശിക്ഷ.
അതേസമയം താന്‍ തെറ്റു ചെയ്തിട്ടില്ലെന്നു തന്നെയാണ് റിവസ്വാന്റെ വാദം.ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റ് ലൈക്ക് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അത് പേജില്‍ പോസ്റ്റ് ചെയ്തിട്ടില്ലായെന്നും റിസ്വാന്റെ വക്കീല്‍ ഷമീം സെയ്ദി വ്യക്തമാക്കി. 2014 ഡിസംബറില്‍ പെഷവാറിലെ സ്കൂളില്‍ നടന്ന താലിബാന് ആക്രമണത്തെ തുടര്‍ന്ന് ഭീകരതയെ ചെറുക്കാനായി മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതിനെതിരെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. അടുത്ത കാലത്ത് മതവികാര മുറിപ്പെടുത്തുന്ന പ്രസംഗങ്ങള്‍ നടത്തിയ പല ആത്മീയ നേതാക്കന്മാരെയും അധികൃതര്‍ അറസ്റ്റു ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു.
Discussion about this post