ഉല്‍ക്കാശില ഭൂമിയില്‍ പതിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ടോ? കനേഡിയന്‍ വംശജന്‍ ജോ വെലൈഡം പുറത്തുവിട്ടിരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിലെ ഡോര്‍ബെല്‍ ക്യാമറയില്‍ പതിഞ്ഞ വീഡിയോയാണ് പുറത്തുവന്നത്.
കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപിലാണ് സംഭവം നടന്നത് . 2024 ജൂലൈയില്‍ ജോ അദ്ദേഹത്തിന്റെ പങ്കാളി ലോറ കെല്ലിക്കൊപ്പം നടക്കാനിറങ്ങി. തിരിച്ചുവന്നപ്പോള്‍ നടപ്പാതയില്‍ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി കണ്ടത് എന്നാല്‍ എന്താണ് കാരണമെന്ന് ആദ്യം മനസിലായില്ലെന്നാണ് ജോ പറഞ്ഞത്.
ചാരനിറവും പൊടിയും നിറഞ്ഞതായി കാണപ്പെട്ടതിനാല്‍ അത് മേല്‍ക്കൂരയില്‍ നിന്ന് വീണതാണെന്നാണ് ജോ ആദ്യം കരുതിയത്. എന്തോ പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ടതായി സമീപത്ത് താമസിക്കുന്ന കെല്ലിയുടെ മാതാപിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ വീട്ടിലെ ഡോര്‍ബെല്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.
ഈ വീഡിയോ കണ്ട ശേഷം ആല്‍ബര്‍ട്ട് സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എര്‍ത്ത് ആന്റ് അറ്റ്‌മോസ്‌ഫെറിക് സയന്‍സസിലെ പ്രൊഫസറുമായ ജിയോളജിസ്റ്റ് ക്രിസ് ഹെര്‍ഡുമായി ജോ കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍വകലാശാലയുടെ പരിശോധനയില്‍ ഷാര്‍ലറ്റ്ടൗണ്‍ ഉല്‍ക്കാശിലയുടെ ഭാഗങ്ങളാണ് ഭൂമിയില്‍ പതിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
View this post on Instagram










Discussion about this post