കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കിടപ്പുരോഗിയായ അമ്മയെ ആണ് മകൻ വെട്ടിക്കൊലപ്പെടുത്തിയത്. അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി സുബൈദ(53)യാണ് കൊല്ലപ്പെട്ടത്.
സുബൈദയുടെ 25 വയസ്സുകാരനായ മകൻ ആഷിഖാണ് ക്രൂരകൃത്യം നടത്തിയത്. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയെ തുടർന്ന് സുബൈദ കിടപ്പിലായിരുന്നു. ലഹരിക്ക് അടിമയായ ആഷിഖ് ബംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അമ്മയെ കാണാൻ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്.
ശസ്ത്രക്രിയയ്ക്ക് ശേഷം കിടപ്പിലായ സുബൈദയെ സഹോദരിയായിരുന്നു പരിചരിച്ചിരുന്നത്. സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വെച്ചാണ് ആഷിഖ് അമ്മയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post