എറണാകുളം : ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഋതു ജയന്‍റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. അയൽവാസികളായ മൂന്നുപേരെ കൊലപ്പെടുത്തിയ ഋതു ജയനെതിരെ നേരത്തെ തന്നെ നാട്ടുകാരിൽ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംഭവത്തിൽ രണ്ടു പേരെ പൊലീസ് പിടികൂടി.
പ്രതിഷേധത്തിനുശേഷം പോലീസ് എത്തി നാട്ടുകാരെ സ്ഥലത്തുനിന്നും മാറ്റി.
നിലവിൽ പ്രദേശത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടിന്റെ ജനൽ ചില്ലുകളും മുൻവശത്തെ സിറ്റൗട്ടും പൂർണമായും അടിച്ചുതകർത്തിട്ടുണ്ട്. കസേരകൾ ഉൾപ്പെടെയുള്ള ഫർണിച്ചറുകളും തകർത്ത നിലയിലാണുള്ളത്.
ഋതു അറസ്റ്റിലായതിന് പിന്നാലെ മാതാപിതാക്കള്‍ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. അതിനാൽ തന്നെ ആക്രമണം നടക്കുമ്പോള്‍ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. നാളെ പ്രതിയെ കസ്റ്റഡിയി ലെടുക്കാൻ പൊലീസ് അപേക്ഷ നൽകാനിരിക്കെയാണ് നാട്ടുകാർ ചേർന്ന് പ്രതിയുടെ വീട് അടിച്ചു തകർത്തിരിക്കുന്നത്.
Discussion about this post