ന്യൂഡൽഹി:വ്യത്യസ്തമായ ഒരു മോഡൽ കണ്ടതിന്റെ ഞെട്ടലിലാണ് ശനിയാഴ്ച നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ൽ വന്ന വാഹന പ്രേമികൾ. ബജാജിന്റെ കീഴിലുള്ള വായ്‌വേ മൊബിലിറ്റി ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഇലക്ട്രിക് വാഹനമായ ഇവിഎ അവതരിപ്പിച്ചിരിക്കുകയാണ്. നോവ (9 കിലോവാട്ട് അവർ), സ്റ്റെല്ല, (12.6 കിലോവാട്ട് അവർ), വേഗ (18 കിലോവാട്ട് അവർ) എന്നീ മൂന്ന് വ്യത്യസ്ത ശ്രേണികളിലായാണ് ‘ഇവിഎ’ പുറത്തിറക്കിയത്. വേരിയന്റിനെ ആശ്രയിച്ച് 3.25 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി എക്‌സ്‌പോയായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
“ഇവ വെറുമൊരു കാർ മാത്രമല്ല; വെയ്‌വേ മൊബിലിറ്റിയിൽ ഞങ്ങൾ ഓട്ടോമൊബൈലുകളെയും ഊർജ്ജത്തെയും കുറിച്ച് ചിന്തിക്കുന്ന രീതിയിൽ നടത്തിയ ഒരു വിപ്ലവമാണിത്. ഇത് ഇന്ത്യയുടെയും ഞങ്ങളുടെയും നവീകരണം, സുസ്ഥിരത, ഊർജ്ജ സ്വാതന്ത്ര്യം എന്നിവയോടുള്ള പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നു.” ചടങ്ങിൽ സംസാരിച്ച വായ്‌വേ മൊബിലിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിലേഷ് ബജാജ് പറഞ്ഞു
‘EVA’യ്ക്ക് ഒരു ചാർജിൽ 250 കിലോമീറ്റർ യഥാർത്ഥ റേഞ്ചും മണിക്കൂറിൽ 70 കിലോമീറ്റർ പരമാവധി വേഗതയും ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെട്ടു, അതുകൊണ്ട് തന്നെ “നഗര യാത്രകൾക്ക് ഇത് വളരെ അനുയോജ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
2026 മധ്യത്തോടെ EVA യുടെ വാണിജ്യ ഉൽപാദനം ആരംഭിക്കാനും അതേ വർഷം രണ്ടാം പകുതിയിൽ ഡെലിവറികൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു. തുടക്കത്തിൽ, തിരഞ്ഞെടുത്ത നഗരങ്ങളിൽ വാഹനം ലഭ്യമാകും.
വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് ഈ മാസം ആരംഭിച്ചു.
Discussion about this post