ഫ്രഞ്ച് മള്‍ട്ടിനാഷണല്‍ ലക്ഷ്വറി ഗുഡ്സ് കമ്പനിയായ ക്രിസ്റ്റ്യന്‍ ഡിയോറില്‍ നിന്ന് അമ്മയ്ക്ക് 86,000 രൂപയുടെ ചെരുപ്പ് വാങ്ങിയ മകന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്. ഈ വിലയ്ക്ക് ചെരുപ്പുവാങ്ങിയതിനെ പലരും വിമര്‍ശിക്കുമ്പോള്‍ ചിലരാകട്ടെ അതിനെ അനുകൂലിക്കുന്നുമുണ്ട്.
കണ്ടന്റ് ക്രിയേറ്ററായ യദുപ്രിയം മെഹ്തയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഡിയോറിന്റെ സ്റ്റോറിലേക്ക് ചെരുപ്പുമേടിക്കാന്‍ എത്തുന്നത് മുതല്‍ അതിന്റെ അണ്‍ബോക്സിംഗ് വരെ ഈ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ‘86,000 രൂപയുടെ ഡിയോര്‍ ചെരുപ്പ്. നിങ്ങള്‍ ഇത് വാങ്ങുമോ ഇല്ലയോ?’ എന്ന കാപ്ഷനോടെയാണ് വീഡിയോ മെഹ്ത പങ്കുവെച്ചിരിക്കുന്നത്.
. അമ്മയ്ക്ക് വേണ്ടത് സ്നേഹവും ബഹുമാനവുമാണെന്നും മറ്റൊന്നും വിഷയമല്ലെന്നും ഒരാള്‍ പറഞ്ഞു. ഇത് 250 രൂപയ്ക്ക് ഇവിടെ നിന്ന് വാങ്ങിക്കാമെന്ന് മറ്റൊരാള്‍ തമാശരൂപേണ പറഞ്ഞു.
എന്താണ് മാതാപിതാക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം എന്താണ്? ആഡംബരം നിറഞ്ഞ എന്തെങ്കിലും വാങ്ങാന്‍ പണം ചെലവഴിക്കുമോ അതോ ലളിതവും അവര്‍ക്ക് ഏറ്റവും ആവശ്യമുള്ളതുമായ എന്തെങ്കിലും വാങ്ങി നല്‍കുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.
Discussion about this post