ക്യാപിറ്റോൾ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. ക്യാപിറ്റോൾ റൊട്ടുണ്ടയിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു.
തിങ്കളാഴ്ച ഉച്ചയോട് കൂടി കാപിറ്റോൾ റവുണ്ടയിൽ നടന്ന ഇൻഡോർ ചടങ്ങിനിടെ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരിച്ചെത്തി. ഇംപീച്ച്‌മെന്റുകൾ, ക്രിമിനൽ കുറ്റപത്രങ്ങൾ, രണ്ട് കൊലപാതക ശ്രമങ്ങൾ എന്നിവ മറികടന്ന് റിപ്പബ്ലിക്കൻ നേതാവ് വൈറ്റ് ഹൗസിലേക്ക് സമാനതകളില്ലാത്ത തിരിച്ചുവരവാണ് നടത്തിയത്.
ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും പ്രാദേശിക സമയം ഉച്ചയ്ക്ക് (IST രാത്രി 10:30) ആണ് സത്യപ്രതിജ്ഞ ചെയ്തത് . ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേൽക്കുന്നതോടെ വലിയ മാറ്റങ്ങളാണ് അമേരിക്കയെയും ലോകത്തെയും തന്നെ കാത്തിരിക്കുന്നത്. ലോകമെങ്ങും പാരമ്പര്യ വാദം ശക്തി കൂടുമെന്നും, യൂറോപ്പിന് മേലുള്ള അമേരിക്കൻ ആധിപത്യം വർധിക്കുമെന്നും ആണ് കരുതപ്പെടുന്നത്. നാറ്റോ അടക്കമുള്ള പല ലോക സഖ്യങ്ങളുടെയും ഭാവി എങ്ങനെ ആയിരിക്കുമെന്ന് ലോക രാജ്യങ്ങൾ ആശങ്കയിലാണ്. പല പുതിയ സഖ്യങ്ങളും ഉടലെടുക്കാനും പഴയത് തകരാനുമുള്ള സാധ്യത വിശകലന വിദഗ്ധർ പ്രവചിക്കുന്നുണ്ട്.
ട്രംപിന്റെ സ്ഥാനാരോഹണം പാരിസ്ഥിതിക മുന്നേറ്റങ്ങൾക്ക് വലിയ തിരിച്ചടി ആകുമോ എന്ന ആശങ്കയും വ്യാപകമായി പങ്കു വെക്കപ്പെടുന്നുണ്ട്. അതെ സമയം ഗർഭഛിദ്രം സ്വവർഗ്ഗ ലൈംഗികത എന്നിവയിൽ ട്രംപിന്റെ കർക്കശ്യ നിലപാടുകളും ഇനി വരും ദിവസങ്ങളിൽ കാണാൻ സാധിക്കും. ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങൾ ഡോളറിന് ബദലായി പുതിയ നാണയം കൊണ്ടുവരാനുള്ള ശ്രമങ്ങളെയും ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ തുറന്നെതിർത്തിരിന്നു.
കാനഡയെയും ഗ്രീൻ ലാൻഡിനെയും, പനാമയെയും ട്രംപ് അമേരിക്കയോട് ചേർക്കുമോ, എന്നൊക്കെ കാത്തിരുന്നു കന്യകയെ നിവൃത്തിയുള്ളൂ. അമേരിക്കയുടെ ഭാവി മാത്രമല്ല ലോകത്തിന്റെ ഭാവി തന്നെ മാറ്റി മറിക്കുമോ ട്രംപിന്റെ ഇനി വരാൻ പോകുന്ന നാല് വർഷങ്ങൾ എന്നതിൽ ആർക്കും ഒരു നിശ്ചയവും ഇല്ല എന്നതാണ് സത്യം.
Discussion about this post