തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ വൻ ക്രമക്കേടെന്ന് സിഐജി കണ്ടെത്തൽ. ക്രമക്കേടിൽ സർക്കാരിന് 10.23 കോടിയുടെ അധിക ബാധ്യതയുണ്ടായെന്നാണ് കണ്ടെത്തൽ. പൊതുവിപണിയെക്കാൾ 3 ഇരട്ടി കൂടുതൽ പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും സിഐജിയുടെ കണ്ടെത്തലിൽ വ്യക്തമാക്കുന്നു.
2020 മാർച്ച് 28ന് 550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയത്. ഇതിന് പിന്നാലെ മാർച്ച് 30ന് മറ്റൊരു കമ്പനിയിൽ നിന്ന് 1550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തിൽ 1000 രൂപയാണ് പിപിഇ കിറ്റിന് കൂടിയത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നും ഇന്ന് നിയമസഭയിൽ സമർപ്പിച്ച സിഐജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതിപക്ഷ ആരോപണം ശരിയെന്നും സിഐജി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിരവാര കുറവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്ത് കുറവെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്.
Discussion about this post