പലതരം സൈബര്‍ തട്ടിപ്പുകളില്‍ ആളുകള്‍ കുടുങ്ങാറുണ്ട്. ഇതില്‍ ചിലത് ലോട്ടറിയടിച്ചെന്നും സമ്മാനം ലഭിച്ചെന്നുമൊക്കെ പറഞ്ഞാണ് വരുന്നത്. അതിനാല്‍ തന്നെ യാഥാര്‍ത്ഥത്തില്‍ അത്തരത്തിലൊന്ന് ജീവിതത്തില്‍ നടന്നാലും പലരും വിശ്വസിക്കില്ല.
അത്തരത്തിലൊരു കഥയാണ്് കാനഡ സ്വദേശിയായ ലോറീന്‍ ഗെസലിന്റേതും . യുകെയിലുള്ള തന്റെ അമ്മയുടെ സഹോദരന്റെ 4.22 കോടിയോളം (400,000 പൗണ്ട്) വിലമതിക്കുന്ന സ്വത്തിന്റെ ഏക അവകാശിയാണ് താനെന്ന രീതിയില്‍ ലോറീന് ഒരു ഫോണ്‍കോള്‍ ലഭിച്ചു. ഇതാണ് ലോറീനെ ആശങ്കയിലാക്കിയത്.
എന്നാല്‍ ഇതൊരു തട്ടിപ്പ് കോളായിരിക്കുമെന്നാണ് ലോറീന്‍ കരുതിയത്. സൈബര്‍ തട്ടിപ്പുകാരുടെ കെണിയായിരിക്കുമെന്ന് ലോറീന്റെ മകനും പറഞ്ഞു. 1951ലാണ് ലോറീന്റെ അമ്മ കാനഡയിലേക്ക് കുടിയേറിയത്. പിന്നീട് രണ്ട് വര്‍ഷത്തോളം പഠനത്തിനായി ലോറീന്‍ യുകെയില്‍ താമസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത അംഗീകരിക്കാന്‍ ലോറീന്‍ ആദ്യം തയ്യാറായില്ല. എന്നാല്‍ ലോറീന്റെ കുടുംബ ചരിത്രവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും യുകെയിലെ ഏജന്‍സി വ്യക്തമാക്കി.
ലോറീന്റെ അമ്മയുടെ കസിനാണ് മരിച്ച റെയ്മണ്ട് എന്ന് ഏജന്‍സി പ്രതിനിധി പറഞ്ഞു. റെയ്മണ്ടിന്റെ അമ്മയുടെ സഹോദരനാണ് ലോറീന്റെ അമ്മയുടെ പിതാവ് എന്നും ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ റെയ്മണ്ടിന്റെ സ്വത്തിന്റെ നിലവിലെ അവകാശിയാണ് ലോറീന്‍ എന്നും അധികൃതര്‍ പറഞ്ഞു.
ആശങ്കകള്‍ അകന്നതിനൊപ്പം യുകെയിലെ സ്വത്തുക്കള്‍ ലഭിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ലോറീന്‍. സ്വത്ത് ലഭിച്ചശേഷം കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോകുമെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post