തിരുവനന്തപുരം: കുട്ടികൾക്കിടയിൽ വോക്കിംഗ് ന്യൂമോണി ബാധ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തണുപ്പുള്ള കാലാവസ്ഥയും പൊടി നിറഞ്ഞ അന്തരീക്ഷവുമാണ് ഇതിന് കാരണമാവുന്നത്. ന്യൂമോണിയയുടെ അത്ര തീവ്രമല്ലെങ്കിലും സമാനലക്ഷണങ്ങളോട് കൂടിയ ശ്വാസകോശ അണുബാധയാണിത് തീവ്രമല്ലെങ്കിലും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകുന്നുണ്ട്. പൂർണ തോതിലെത്തുന്ന ന്യുമോണിയയോളം ഗുരുതരമാകാത്ത അവസ്ഥയെയാണ് ‘വാക്കിങ് ന്യുമോണിയ’ എന്ന് ആരോഗ്യവിദഗ്ധർ വിശേഷിപ്പിക്കുന്നത്. എടിപ്പിക്കൽ ന്യൂമോണിയ’ എന്ന അസുഖത്തെയാണ് സാധാരണയായി ‘വോക്കിങ് ന്യൂമോണിയ’ എന്ന് പറയാറ്. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഇത്തരം ന്യൂമോണിയ ഉണ്ടാക്കുന്നത്.
വിശ്രമം, ആശുപത്രി പ്രവേശനം തുടങ്ങിയവ ‘വാക്കിങ് ന്യുമോണിയ’ ബാധിതർക്ക് ആവശ്യമായി വരാറില്ല. മൈക്കോപ്ലാസ്മ ന്യുമോണിയെ എന്ന ബാക്ടീരിയയാണ് ‘വാക്കിങ് ന്യുമോണിയ’ക്ക് കാരണം. സാധാരണയായി ഈ ബാക്ടീരിയ ബാധമൂലമുണ്ടാകുന്ന ന്യുമോണിയയ്ക്ക് തീവ്രത കുറവായിരിക്കും. എന്നാൽ ചില കേസുകളിൽ ഇത് ഗുരുതരമായേക്കാമെന്നും വിദഗ്ധർ പറയുന്നു.
പനി, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് ‘വാക്കിങ് ന്യുമോണിയ’യുടെയും ലക്ഷണങ്ങൾ. ശ്വാസം എടുക്കുന്നതിനും ചെറുതായി ബുദ്ധിമുട്ടുകളുണ്ടാകും. സാധാരണ റെസ്പിറേറ്ററി ഇൻഫെക്ഷനെക്കാളും ഇത് നീണ്ടുനിൽക്കുകയും ചെയ്തേക്കാം.രോഗബാധിതരായവർ ചുമയ്ക്കുകയോ മൂക്കുചീറ്റുകയോ ചെയ്യുമ്പോൾ പുറത്തെത്തുന്ന രോഗാണുക്കളാണ് മറ്റ് വ്യക്തികളിലേക്ക് അസുഖം പകർത്തുന്നത്.
Discussion about this post