വാഷിംഗ്ടൺ: 47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ . ക്വാഡ് മീറ്റിംഗിന് ആതിഥേയത്വം വഹിച്ചതിന് പുതിയ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് നന്ദി പറഞ്ഞ ജയ്ശങ്കർ, ക്വാഡ് മീറ്റിംഗ് നടന്ന സമയം പ്രധാനമാണെന്ന് വിശേഷിപ്പിച്ചു. “അംഗരാജ്യങ്ങളുടെ വിദേശനയത്തിൽ അവർക്കുള്ള മുൻഗണനയെ ഇത് അടിവരയിടുന്നു,” അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്സിലാണ് അദ്ദേഹം തന്റെ പ്രസ്താവന പോസ്റ്റ് ചെയ്തത്.
അതേസമയം സ്വതന്ത്രവും സമൃദ്ധവുമായ ഇന്തോ-പസഫിക് ഉറപ്പാക്കുന്നതിനുള്ള “വ്യത്യസ്ത തലങ്ങൾ ” വിദേശകാര്യ മന്ത്രി ക്വാഡ് സഹമന്ത്രിമാരുമായി ചർച്ച ചെയ്തു. ഇതേ തുടർന്ന് നന്മയുടെ ഭാഗത്ത് നിൽക്കുന്ന ഒരു ആഗോള ശക്തിയായി ക്വാഡ് തുടരുമെന്ന് ജയ്ശങ്കർ വ്യക്തമാക്കി.
റൂബിയോയ്ക്ക് പുറമെ ഓസ്‌ട്രേലിയയുടെ പെന്നി വോങ്, ജപ്പാന്റെ തകേഷി ഇവായ എന്നിവരുൾപ്പെടെ ക്വാഡ് മന്ത്രിമാർ പരസ്പരം സഹകരണം ശക്തമാക്കാൻ തീരുമാനമെടുത്തു.
Discussion about this post