ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ദൂരെയുള്ള തമോഗര്‍ത്തം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍ . 70 കോടി സൂര്യന്മാര്‍ക്ക് തുല്യമായ പിണ്ഡമുള്ള ഒരു സൂപ്പര്‍മാസിവ് തമോഗര്‍ത്തമാണിത്. J04100139 എന്ന് പേരിട്ടിരിക്കുന്ന തമോഗര്‍ത്തം ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുതും ശക്തവുമായ തമോദ്വാരമാണ്. ഭൂമിയില്‍ നിന്ന് 12.9 ബില്യണ്‍ പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
ശക്തമായ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെയാണ് J04100139 ന്റെ കണ്ടെത്തല്‍ നടത്താനായത്. ALMA, മഗല്ലന്‍ ദൂരദര്‍ശിനി, VLT, നാസയുടെ ചന്ദ്ര എക്‌സ്-റേ ഒബ്‌സര്‍വേറ്ററി തുടങ്ങിയ വമ്പന്‍ സംവിധാനങ്ങള്‍ J04100139 കണ്ടെത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഈ ഉപകരണങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ബ്ലാസാറിന്റെ ജെറ്റിനെയും അതിന്റെ കേന്ദ്രത്തിലെ അതിമനോഹരമായ തമോദ്വാരത്തെയും ആഴത്തില്‍ പരിശോധിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ചു.
മഹാവിസ്‌ഫോടനത്തിന് 80 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ് ശേഷമാണ് ഈ ബ്ലാസാര്‍ നിലവില്‍ വന്നത്. ഇത് തമോഗര്‍ത്തങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും മാത്രമല്ല, പ്രപഞ്ചത്തിലെ ആദ്യത്തെ നക്ഷത്രങ്ങളുടെയും ഗാലക്‌സികളുടെയും രൂപീകരണത്തെക്കുറിച്ചും പ്രധാന വിവരങ്ങള്‍ നല്‍കും. ഈ കണ്ടെത്തല്‍ ജ്യോതിശാസ്ത്രത്തിലെ പുതിയ ഗവേഷണങ്ങള്‍ക്ക് പ്രചോദനമാകും. പ്രപഞ്ചത്തിന്റെ നിഗൂഢതകള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ സഹായിക്കും ഈ വിവരങ്ങള്‍ എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
Discussion about this post