ആദിവാസി വിഭാഗത്തിൽ പെട്ട ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ സിപിഎം അട്ടപ്പാടി മുൻ ഏരിയ കമ്മിറ്റിയംഗം അറസ്റ്റിൽ. കുട്ടിയുടെ മൊഴിയെ തുടർന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പീഡനം നേരത്തെ നടന്നിരുന്നുവെങ്കിൽ കുട്ടി ഇപ്പോഴാണ് സ്‌കൂളിലെ കൗൺസിലറോട് കാര്യം തുറന്നു പറയുന്നത്. ഇതിനെ തുടർന്ന് കൃത്യമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
പോക്സോ കേസിൽ സിപിഎം അട്ടപ്പാടി മുൻ ഏരിയ കമ്മിറ്റിയംഗം അറസ്റ്റിൽ. പാലക്കാട് അഗളി ചെമ്മണ്ണൂർ സ്വദേശി പി.രാജനാണ് അറസ്റ്റിലായത്. ആദിവാസി കുട്ടികളുടെ ഹോസ്റ്റലിൽ താൽക്കാലിക ജീവനക്കാരനായിരിക്കെ ആൺകുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസമാണ് കുടുംബ സുഹൃത്തിന്റെ നാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്ന് സി പി എം ബ്രാഞ്ച് അംഗം ഒളിവിൽ പോയത്.
Discussion about this post