എറണാകുളം: മുനമ്പം പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വഖഫ് ഭേദഗതി ബില്ലിൽ യു ഡി എഫിനെ വെട്ടിലാക്കി കേരളാ കോൺഗ്രസിന്റെ എം പി യും മുതിർന്ന നേതാവുമായ ഫ്രാൻസിസ് ജോർജ്. വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും നീതിക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാന്‍ താനും തന്റെ പാര്‍ട്ടിയും തയ്യാറാണെന്നാണ് ഫ്രാൻസിസ് ജോർജ് തുറന്നു പറഞ്ഞത്.
മുനമ്പം വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റിലേ നിരാഹാര സത്യാഗ്രഹ സമരം നടത്തി വരുകയാണ് . അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസിന്റെ (ആക്ട്സ്) നേതൃത്വത്തില്‍ ആരംഭിച്ച 24 മണിക്കൂര്‍ രാപ്പകല്‍ സമരത്തിന്റെ സമാപനം 101-ാം ദിനത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഒരു ജനപ്രതിനിധി എന്ന നിലയിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖ്ഫ് നിയമത്തോട് നൂറ് ശതമാനം യോജിക്കുന്നു. തന്റെയും പാര്‍ട്ടിയുടെയും വളരെ വ്യക്തമായ നിലപാട് അതാണ്. പാര്‍ലമെന്റില്‍ ബില്‍ വരുമ്പോള്‍ കേന്ദ്രത്തെ പിന്തുണയ്ക്കും. എന്നാൽ ബാഹ്യ സമ്മർദ്ദത്തെ തുടർന്ന് കേന്ദ്ര സർക്കാർ ബില്ലിൽ നിന്നും പുറകോട്ട് പോകരുതെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
2024 മുതൽ കോട്ടയത്ത് നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന കേരള കോൺഗ്രസ് നേതാവാണ് കെ. ഫ്രാൻസിസ് ജോർജ്. 1999, 2004 എന്നീ വർഷങ്ങളിൽ ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിൽ അംഗമായിരുന്നു. 2014-ൽ മാണി ഗ്രൂപ്പിൽ നിന്ന് പിളർന്ന് ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചെങ്കിലും 2020-ൽ പാർട്ടി വിട്ട് കേരള കോൺഗ്രസിൽ തിരിച്ചെത്തി. കേരള കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന കെ.എം.ജോർജിൻ്റെ മകനാണ്
Discussion about this post